ബെദിരയിലെ ഗള്‍ഫ് വ്യാപാരി മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി


കാസര്‍കോട് (www.evisionnews.co): അണങ്കൂര്‍ ബെദിരയിലെ പൗരപ്രമുഖന്‍ മുഹമ്മദ് കുഞ്ഞി ഹാജി (58) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് അന്ത്യം.

ദുബൈയില്‍ വ്യാപാരിയായിരുന്നു. ഒരാഴ്ച മുമ്പ് അസുഖത്തെ തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയതായിരുന്നു. തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്.  ബെദിര മുഹിയദ്ദീന്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡന്റായിരുന്നു. സാമൂഹിക ജീവകാരുണ്യ മേഖലയില്‍ നിറസാന്നിധ്യവുമായിരുന്നു.

അബ്ദുല്‍ ഖാദര്‍- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: റംല. മക്കള്‍: ജംഷീദ്, ജവാദ് (ഇരുവരും ദുബൈ), ജുവൈരിയ, ഖാദര്‍, ജൗഹറ. മരുമക്കള്‍: ഷരീഫ്, നിയാസ്, മംസീന, അഫീഫ. സഹോദരങ്ങള്‍: മൊയ്തീന്‍, അബൂബക്കര്‍, റിയാസ്, ഖദീജ, ഹലീമ, ആയിഷ, മറിയംബി. മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെയോടെ നാട്ടിലെത്തിച്ച് ഖബറടക്കും.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?