ബിജെപിയാണ് മുഖ്യശത്രു, സിപിഎം അല്ല; കെ സി വേണുഗോപാല്‍

കോഴിക്കോട്:(www.kasargodvartha.com 18/04/2019) കേരളത്തിലെ തങ്ങളുടെ മുഖ്യശത്രു സിപിഎമ്മല്ല മറിച്ച് ബിജെപിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ പ്രധാനമത്സരം ഇടതുപക്ഷവുമായാണെന്നും സംസ്ഥാനത്ത് സിപിഎമ്മുമായുള്ള സഹകരണം പ്രായോഗികമല്ലെന്നും കെസി വേണുഗോപാല്‍ കുട്ടിച്ചേര്‍ത്തു.

News, Kozhikode, Kerala, CPM, Congress, BJP, Trending, Politics, Election, Pressmeet, main enemy of congress is bjp; K C Venugopal

കോഴിക്കോട്ടെ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. കേരളത്തില്‍ മുന്‍പ് ഇല്ലാത്ത തരത്തില്‍ യുഡിഎഫ് അനുകുല സാഹചര്യമാണ്, അതാണ് അഭിപ്രായ സര്‍വ്വെകളില്‍ കാണാന്‍ കഴിയുന്നത്. ബിജെപിയാണ് രാജ്യത്ത് കോണ്‍ഗ്രസിന്റെ മുഖ്യശത്രു, എന്നാല്‍ സിപിഎമ്മിന്റെ മുഖ്യശത്രു ബിജെപിയാണോ, കോണ്‍ഗ്രസാണോ എന്നത് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ആദായനികുതി വകുപ്പിനെയും ഏജന്‍സികളെയും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ ഒരു ആദായനികുതി വകുപ്പിനും ജനവിധിയെ മാറ്റാന്‍ കഴിയില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, CPM, Congress, BJP, Trending, Politics, Election, Pressmeet, main enemy of congress is bjp; K C Venugopal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?