പിണറായി, കോടിയേരി, ബൃന്ദ കാരാട്ട്, എം എ ബേബി; സിപിഎം നേതാക്കള്‍ കൂട്ടത്തോടെ കാസര്‍കോട്ടേക്ക്

കാസര്‍കോട്: (www.kasargodvartha.com 11.04.2019) കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെ പി സതീഷ്ചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇടതുനേതാക്കള്‍ കൂട്ടത്തോടെ കാസര്‍കോട്ടെത്തുന്നു. വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും 16ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, 17ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും ജില്ലയിലെത്തും.
Pinarayi-Vijayan, Kodiyeri Balakrishnan, M.A Baby, CPM, Leader, election, news, Brinda Karat, CPM Leaders will be reached at Kasargod on next days

മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് കാഞ്ഞങ്ങാട്ട് പൊതുയോഗത്തില്‍ പ്രസംഗിക്കും. എം എ ബേബി രാവിലെ പത്തിന് മുള്ളേരിയ, വൈകിട്ട് നാലിന് ചുള്ളിക്കര, അഞ്ചിന് ചിറ്റാരിക്കാല്‍, ഏഴിന് കോറോം എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് റാലികള്‍ ഉദ്ഘാടനം ചെയ്യും.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സതീഷ്ചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദകാരാട്ട് 16ന് മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ ഒമ്പതിന് ചട്ടഞ്ചാല്‍, പത്തിന് മടിക്കൈ, 11ന് എളേരിത്തട്ട്, വൈകിട്ട് നാലിന് പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ പൊതുയോഗങ്ങളില്‍ സംസാരിക്കും.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ 17ന് വിവിധയിടങ്ങളില്‍ തെരഞ്ഞെടുപ്പ് റാലികള്‍ ഉദ്ഘാടനം ചെയ്യും. പകല്‍ മൂന്നിന് പെരിയ, വൈകീട്ട് നാലിന് നീലേശ്വരം, അഞ്ചിന് തുരുത്തി, 6.30ന് മാത്തില്‍ എന്നിവിടങ്ങളിലാണ് റാലികള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Pinarayi-Vijayan, Kodiyeri Balakrishnan, M.A Baby, CPM, Leader, election, news, Brinda Karat, CPM Leaders will be reached at Kasargod on next days 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?