കോണ്‍ഗ്രസ് ക്യാമ്പുകള്‍ അങ്കലാപ്പില്‍; അമേത്തിയില്‍ രാഹുലിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഗുരുതര പിഴവുകളെന്ന് പരാതി; സൂക്ഷ്മ പരിശോധന മാറ്റിവെച്ചു; പത്രിക തള്ളുമോ?
അമേത്തി: (www.kvartha.com 20.04.2019) അമേത്തിയില്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ ഗുരുതര പിഴവുകളെന്ന് പരാതി. ഇതേതുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റിവച്ചു. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ക്യാമ്പുകളില്‍ അങ്കലാപ്പിലായിരിക്കുകയാണ്.
ഏപ്രില്‍ 22ന് പത്രിക സൂക്ഷ പരിശോധനയ്ക്ക് വിധേയമാക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ധ്രുവ് ലാലാണ് രാഹുലിന്റെ പത്രികയില്‍ ഗുരുതര പിഴവുകളുണ്ടെന്ന പരാതി ഉന്നയിച്ചത്. രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്നാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായ ധ്രുവ് ലാലിന്റെ ആരോപണം. ബ്രിട്ടന്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരങ്ങളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടന്‍ പൗരനാണെന്ന് രേഖപ്പെടുത്തിയെന്നാണ് ധ്രുവ് ലാല്‍ ആരോപിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതുകൂടാതെ രാഹുല്‍ഗാന്ധിയുടെ സത്യവാങ്മൂലത്തില്‍ പറയുന്ന കമ്പനിയുടെ ആസ്തികളെക്കുറിച്ചും ലാഭവിഹിതത്തെക്കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും രാഹുല്‍ഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ തെറ്റുകളുണ്ടെന്നും പരാതിയുണ്ട്. ഇത്രയധികം ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതോടെയാണ് പത്രികയുടെ സൂക്ഷപരിശോധന നീട്ടിവെച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Politics, Election, Trending, UDF, Congress, Rahul Gandhi, Independent candidate challenges Rahul Gandhi's Amethi nomination; says he is UK citizen

Powered by Info News For You

Comments
Post a Comment