കാത്തിരിപ്പിനൊടുവില്‍ വിരിഞ്ഞ ആമക്കുഞ്ഞുങ്ങളെ കടലിലില്‍ വിട്ടു

അമ്പലപ്പുഴ:(www.kvartha.com 09/04/2019) കാത്തിരിപ്പിനൊടുവില്‍ വിരിഞ്ഞിറങ്ങിയ ആമക്കുഞ്ഞുങ്ങളെ കടലിലില്‍ വിട്ടു. പരിസ്ഥിതി സ്‌നേഹികളുടെ കൂട്ടായ്മയായ ഗ്രീന്‍ റൂട്ട്‌സിന്റെ പരിചരണത്തില്‍ വിരിഞ്ഞിറങ്ങിയ 110 ആമ കുഞ്ഞുങ്ങളെയാണ് കഴിഞ്ഞ ദിവസം തോട്ടപ്പള്ളി തീരത്തെ കടലില്‍ വിട്ടത്. ഒലിവ് റിഡ്‌ലി ഇനത്തില്‍പ്പെട്ട 3 ആമകളാണ് പ്രജനനകാലത്ത് തോട്ടപ്പള്ളി തീരം തേടിയെത്തിയത്. ഗ്രീന്‍ റൂട്ട്‌സ് സെക്രട്ടറി സജി ജയമോഹന്‍, പ്രസിഡന്റ് എം ആര്‍ ഓമനക്കുട്ടന്‍, റഷീദ് കോയ എന്നിവരുടെ നേതൃത്വത്തില്‍ ഇവക്ക് മുട്ടയിട്ട് അടയിരിക്കുവാന്‍ തീരത്ത് പ്രത്യേകമായി ഇടമൊരുക്കി. പക്ഷികളില്‍ നിന്നും നായ്ക്കളില്‍ നിന്നും മുട്ടകള്‍ ദിവസങ്ങളോളം സംരക്ഷിച്ചു.

News, Ambalapuzha, Kerala, Sea, Environmental problems, Turtle, Green roots, Olive red type turtle, turtle babies shifted to the sea

ആകെ കിട്ടിയ 116 മുട്ടകളില്‍ 110 എണ്ണമാണ് വിരിഞ്ഞത്. വിരിഞ്ഞ ശേഷം ഒരാഴ്ച കൂടി കുഞ്ഞുങ്ങള്‍ക്ക് പരിചരണം നല്‍കിയ ശേഷമാണ് കഴിഞ്ഞ ദിവസം കടലിലൊഴുക്കിയത്. ലോകത്തെവിടെയായാലും കഴിഞ്ഞ തവണ മുട്ടയിട്ട തീരം തേടിയെത്തുന്നതാണ് ഒലിവ് റെഡ്‌ലിയുടെ രീതി.ഓഗസ്റ്റ് മുതല്‍ മാര്‍ച്ചുമാസം വരെയാണ് ഇവയുടെ പ്രജനനകാലം.

കഴിഞ്ഞവര്‍ഷം 11 ആമകളാണ് തോട്ടപ്പള്ളി കടല്‍ തീരത്തെത്തിയത്.ഇത്തവണ അത് 3 ആയി ചുരുങ്ങി. പ്രളയവും ആവാസ വ്യവസ്തയിലെ വെതിയാനവുമാണ് തള്ള ആമകളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Ambalapuzha, Kerala, Sea, Environmental problems, Turtle, Green roots, Olive red type turtle, turtle babies shifted to the sea



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?