നേവി ഉദ്യോഗസ്ഥനെ മരണം തട്ടിയെടുത്തത് സഹോദരിക്കൊപ്പം വിഷുക്കോടി വാങ്ങാന്‍ പോകുന്നതിനിടെ
പെരിയ: (www.kasargodvartha.com 13.04.2019) മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ മരണം തട്ടിയെടുത്തത് സഹോദരിക്കൊപ്പം വിഷുക്കോടി വാങ്ങാന്‍ പോകുന്നതിനിടെ. പെരിയ പോളിടെക്നിക്കിന് സമീപത്തെ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ രഗില്‍ ഗംഗാധരന്‍ (26) ആണ് വെള്ളിയാഴ്ച വൈകുന്നേരം പൊള്ളക്കട ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
കൂടെയുണ്ടായിരുന്ന സഹോദരി രഗ്ന (22)യ്ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. രഗ്നക്ക് വിഷുക്കോടി എടുക്കാനായി കാഞ്ഞങ്ങാട്ടേക്ക് കെ എല്‍ 59 ക്യൂ 553 സ്‌കൂട്ടിയില്‍ പോകുന്നതിനിടെ പൊളളക്കടയില്‍ വെച്ച് എതിരെ വരികയായിരുന്ന കെ എല്‍ 14 ഡബ്ല്യു 21 നമ്പര്‍ കാറിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടന്‍ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. അതീവ ഗുരുതരനിലയിലായിരുന്ന രഗില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
അപകടത്തില്‍ സ്‌കൂട്ടി പൂര്‍ണമായും തകര്‍ന്നു. കോസ്റ്റല്‍ഗാര്‍ഡ് അസിസ്റ്റന്റ് കമാന്‍ഡറായിരുന്ന രഗില്‍ പ്രമോഷന്റെ ഭാഗമായി യു പിയില്‍ ട്രെയിനിംഗ് കഴിഞ്ഞതിന് ശേഷം വിഷു ആഘോഷിക്കാനായി നാട്ടിലേക്കെത്തിയതായിരുന്നു. പയ്യന്നൂര്‍ മമ്പലം സ്വദേശിയായ പയ്യന്നൂരിലെ ടെക്സ്റ്റയില്‍സ് ഉടമയായ ഗംഗാധരന്‍-രത്നവല്ലി ദമ്പതികളുടെ മകനാണ് രഗില്‍. മൂന്നു വര്‍ഷം മുമ്പാണ് പെരിയയില്‍ താമസം തുടങ്ങിയത്. ഭാര്യ: ഐശ്വര്യ. മക്കളില്ല. മൃതദേഹം ശനിയാഴ്ച വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Accidental-Death, Top-Headlines, Navy officer's death; natives shocked
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment