പരനാറി എന്നും പരനാറി തന്നെയാണ്; അക്കാര്യത്തില്‍ ഒരു സംശയവുമില്ല; എന്നാല്‍ ഇനി ഇതു പറഞ്ഞതു കൊണ്ട് ബാലഗോപാല്‍ തോല്ക്കുകയാണെങ്കില്‍ തോല്‍ക്കട്ടെ; പിണറായിയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

കൊച്ചി: (www.kvartha.com 05.04.2019) മുഖ്യമന്ത്രി പിണറായി വിജയന്റെ പരനാറി പ്രയോഗത്തെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍ നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ഏറെ ചര്‍ച്ചാവിഷയമായിരിക്കയാണ്. എന്‍.കെ. പ്രേമചന്ദ്രനെതിരെ അഞ്ച് വര്‍ഷം മുന്‍പ് തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ പരനാറി പ്രയോഗത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

അഭിപ്രായം ഇരുമ്പുലക്കയല്ല എന്നു കരുതുന്നവരും പറയുന്നവരും നിരവധിയാണ്; പ്രത്യേകിച്ച് രാഷ്ട്രീയത്തില്‍. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നാല്‍ അത്തരക്കാരനല്ല. പുള്ളി ഒരിക്കലും അങ്ങനെ അഭിപ്രായം മാറ്റി പറയില്ല എന്നും ജയശങ്കര്‍ പരിഹാസ രൂപേണ പറയുന്നു.

Adv. Jayasankar facebook post against Pinarayi, Kochi, News, Facebook, post, Pinarayi vijayan, Trending, Chief Minister, Kerala, Politics

ഈ വിഷയത്തില്‍ ഫേസ്ബുക്കില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ. ജയശങ്കര്‍. അഞ്ച് വര്‍ഷം മുന്‍പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപാറുന്ന സമയത്ത് കൊല്ലത്ത് ചെന്ന പിണറായി വിജയന്റെ പരനാറി പ്രസംഗമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ.പ്രേമചന്ദ്രന്റെ വിജയം സുനിശ്ചിതമാക്കിയത്.

വീണ്ടുമൊരു തെരഞ്ഞെടുപ്പ് വേളയില്‍ പഴയ പ്രസംഗത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത മുഖ്യമന്ത്രി അഭിപ്രായം മാറ്റി പറയില്ലെന്ന് തെളിയിച്ചിരിക്കയാണ്. പരനാറി എന്നും പരനാറി തന്നെയാണ് ഇനി ഇതു പറഞ്ഞതു കൊണ്ട് ബാലഗോപാല്‍ തോല്ക്കുകയാണെങ്കില്‍ തോല്‍ക്കട്ടെ എന്നും പിണറായിയെ പരിഹസിച്ച് കൊണ്ട് അഡ്വ. ജയശങ്കര്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

അഭിപ്രായം ഇരുമ്പുലക്കയല്ല എന്നു കരുതുന്നവരും പറയുന്നവരും നിരവധിയാണ്; പ്രത്യേകിച്ച് രാഷ്ട്രീയത്തില്‍. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തരക്കാരനല്ല. പുള്ളി ഒരിക്കലും അങ്ങനെ അഭിപ്രായം മാറ്റി പറയില്ല.

അഞ്ചു വര്‍ഷം മുമ്പ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപാറുന്ന സമയത്താണ് പിണറായി കൊല്ലത്തു ചെന്ന് പരനാറി പ്രസംഗം നടത്തിയത്. അതും ഒരിടത്തല്ല, മൂന്നിടത്ത് ഒന്നിനൊന്നു മികച്ച രീതിയില്‍. ഫലം, പ്രേമചന്ദ്രന്റെ വിജയം സുനിശ്ചിതമായി.

കൊല്ലം അഞ്ചു കഴിഞ്ഞു. ഇതിനിടെ പ്രേമചന്ദ്രന്‍ വലിയൊരു പാര്‍ലമെന്റേറിയനായി പേരെടുത്തു. കൊല്ലത്തു പ്രചരണത്തിനെത്തിയ സീതാറാം യെച്ചൂരി, പ്രേമചന്ദ്രനെയോ ആര്‍എസ്പിയെയോ പേരെടുത്തു വിമര്‍ശിച്ചില്ലെന്നു മനോരമാദി പത്രങ്ങള്‍ വാര്‍ത്ത കൊടുത്തു.

യെച്ചൂരിയല്ല, പിണറായി. അദ്ദേഹം ഇപ്പോഴും പഴയ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. പരനാറി എന്നും പരനാറി തന്നെ. ഇനി ഇതു പറഞ്ഞതു കൊണ്ട് ബാലഗോപാല്‍ തോല്ക്കുകയാണെങ്കില്‍ തോല്‍ക്കട്ടെ.


Keywords: Adv. Jayasankar Facebook post against Pinarayi, Kochi, News, Facebook, Post, Pinarayi vijayan, Trending, Chief Minister, Kerala, Politics.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?