താന്‍ സ്വവര്‍ഗാനുരാഗിയല്ല; പോസ്റ്റ് കണ്ട് തെറ്റിദ്ധരിച്ചവര്‍ക്ക് ഉശിരന്‍ മറുപടിയുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ജെയിംസ് ഫോക്ക്‌നര്‍

സിഡ്‌നി: (www.kvartha.com 30.04.2019) താന്‍ സ്വവര്‍ഗാനുരാഗിയല്ലെന്ന് വെളിവാക്കി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ജെയിംസ് ഫോക്ക്‌നര്‍. തന്റെ 29-ാമത്തെ ജന്മദിനാഘോഷ വേളയില്‍ ഫോക്ക്‌നര്‍ 'എന്റെ ബോയ് ഫ്രണ്ടുമായി ഒത്തുള്ള ജന്മദിന അത്താഴം, ഒപ്പം അമ്മയും' എന്ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റാണ് പലരെയും തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കിയത്.


പോസ്റ്റിന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്വെല്‍, ഷോണ്‍ ടൈറ്റ്‌സ് എന്നിവര്‍ കമന്റിട്ടിരുന്നു. അടുത്തിടെ ഓസ്‌ട്രേലിയയിലെ സെയിം സെക്‌സ് വിവാഹങ്ങളെ അംഗീകരിക്കാനുള്ള ക്യാംപെയിന് പരസ്യ പിന്തുണ നല്‍കിയ മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രെയ്റ്റ് ലീയും ആശംസയുമായി എത്തി. ഇതോടെ ഫോക്ക്‌നറിന്റെ പോസ്റ്റ് വാര്‍ത്തയാവുകയായിരുന്നു.


എന്നാല്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഫോക്ക്‌നര്‍ തനിക്ക് പറ്റിയ അമളി മനസ്സിലാക്കുകയായിരുന്നു. റോബും ഞാനും നല്ല സുഹൃത്തുക്കളാണ്. അഞ്ച് വര്‍ഷമായി ഞങ്ങള്‍ ഹൗസ് മേറ്റ്‌സാണ്. ഞാന്‍ സ്വവര്‍ഗ അനുരാഗി അല്ല. എന്നാല്‍ തന്റെ പോസ്റ്റിന് അടിയില്‍ നിരവധിപ്പേര്‍ എല്‍ജിബിടി അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് കാണുന്നത് ആവേശകരമായ കാര്യമാണ് എന്ന് ഫോക്ക്‌നര്‍ വിശദീകരണ പോസ്റ്റില്‍ പറയുന്നു. 69 അന്താരാഷ്ട്ര ഏകദിനങ്ങളും, 24 20-20 മത്സരങ്ങളും ഓസ്‌ട്രേലിയയ്ക്കായി കളിച്ച താരമാണ് ഫുക്കിനര്‍. ഐപിഎല്ലിലും കളിച്ചിട്ടുണ്ട്. 


Keywords: World, News, Sports, Cricket, Player, Australia, Social Network, Post, ‘I am not gay’: Australian cricketer James Faulkner clarifies after social media ‘misunderstanding.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?