എയര്‍ ഇന്ത്യയുടെ സര്‍വര്‍ തകരാറിലായി; വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങള്‍

ന്യൂ ഡല്‍ഹി: (www.kvartha.com 27.04.2019) സര്‍വര്‍ തകരാറിലായതോടെ താറുമാറായി എയര്‍ഇന്ത്യയുടെ സര്‍വ്വീസുകള്‍. പ്രധാന സര്‍വര്‍ തകരാറിലായതിനെത്തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ വിവിധ രാജ്യങ്ങളിലെ സര്‍വ്വീസുകള്‍ താളം തെറ്റിയത്.

സര്‍വ്വീസുകള്‍ താറുമാറായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലടക്കം കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


ടെക്‌നിക്കല്‍ പ്രശ്‌നങ്ങളെത്തുടര്‍ന്ന് എയര്‍ലൈന്‍ പാസഞ്ചേസ് സിസ്റ്റം തകരാറിലായതാണെന്നും ടെക്‌നിക്കല്‍ ടീം പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യ സിഎംഡി അശ്വനി ലോഹാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച്ച പുലര്‍ച്ചെ 3.30 മുതല്‍ ആണ് എയര്‍ ഇന്ത്യയുടെ സര്‍വറുകള്‍ നിലച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, New Delhi, News, Air India, Airport, Passengers, Air India server down, passengers stranded


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?