പക്ഷികള്‍ ചത്തൊടുങ്ങുന്നു; സ്ഥാപിച്ചുകൂടെ, പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം

തിരുവനന്തപുരം: (www.kvartha.com 13.04.2019) സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ പക്ഷിമൃഗാദികള്‍ വ്യാപകമായി ചത്തൊടുങ്ങുന്നു. ഈ സാഹചര്യത്തില്‍ പക്ഷികള്‍ക്ക് കുടിവെള്ളം നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ വീട്ടുപരിസരങ്ങളില്‍ ഒരുക്കണമെന്ന് വനംവകുപ്പ് അറിയിച്ചു. കടുത്ത വേനല്‍ച്ചൂടില്‍ പക്ഷികള്‍ ചത്തൊടുങ്ങുന്നതായി പല ഭാഗത്തു നിന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറിയിപ്പ്.

പക്ഷികള്‍ക്ക് കുടിക്കാനും കുളിക്കാനും പാകത്തിലുള്ള മണ്‍പാത്രങ്ങളില്‍ വെള്ളം കരുതുന്നതാണ് ഉചിതം. വീട്ടുമുറ്റത്തോ ടെറസുകളിലോ സണ്‍ഷേഡുകളിലോ ബാല്‍ക്കണികളിലോ മരത്തിലോ പക്ഷികള്‍ക്ക് സൗകര്യപ്രദമായി വന്നിരിക്കാന്‍ സൗകര്യമുള്ള എവിടെയും ഇത്തരം സംവിധാനം സ്ഥാപിക്കാം.

ദിവസവും പാത്രം കഴുകി പുതിയ വെള്ളം നിറച്ചുവയ്ക്കാന്‍ ശ്രദ്ധിക്കണം. സോപ്പോ മറ്റ് ഡിറ്റര്‍ജന്റുകളോ ഉപയോഗിച്ച് പാത്രം കഴുകരുത്. ദാഹശമനത്തിനു മാത്രമല്ല ശരീരത്തിലെ പരാദങ്ങളെ അകറ്റി രോഗവിമുക്തരാകുന്നതിനും പക്ഷികള്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തും. ജനങ്ങളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ചെറിയ ഇടപെടല്‍ പോലും പക്ഷി സമൂഹത്തിന്റെ അതിജീവനത്തിന് ഏറെ സഹായകരമാകും. കുട്ടികളും യുവാക്കളും മുന്നോട്ടു വന്ന് ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കണമെന്ന് വനംവകുപ്പ് മേധാവി പികെ കേശവന്‍ അഭ്യര്‍ഥിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ലബ്ബുകളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഫപറവകള്‍ക്കായി ഇത്തരം തണ്ണീര്‍ക്കുടങ്ങള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. ധാരാളം വീടുകളിലും പാത്രങ്ങളില്‍ പക്ഷികള്‍ക്കായി വെള്ളം നിറച്ചുവെയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Thiruvananthapuram, Animals, Drinking Water, Trending, Death, Forest Department asks to store water for Birds. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?