സിനഗോഗിലുണ്ടായ വെടിവെയ്പ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു; ഒരു കുട്ടിയുള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്ക്; വിദ്യാര്‍ഥി പോലീസ് കസ്റ്റഡിയില്‍; ആയുധം കൈവശം വെക്കുന്നത് പൗരന്മാരുടെ അവകാശമാണെന്ന് പറഞ്ഞ് അന്താരാഷ്ട്ര ആയുധക്കരാറില്‍ നിന്ന് പിന്മാറാനൊരുങ്ങുന്ന ട്രംപ് ഇനിയെങ്കിലും കണ്ണുതുറക്കുമോ?

കാലിഫോര്‍ണിയ: (www.kvartha.com 28.04.2019) കാലിഫോര്‍ണിയയിലെ സിനഗോഗിലുണ്ടായ വെടിവെയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒരു കുട്ടിയുള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ പതിനൊന്നരയോടെ സാന്‍ ദിയെഗോയിലെ സിനഗോഗിലാണ് വെടിവയ്പ്പുണ്ടായത്. സിനഗോഗിലേക്ക് ഇരച്ചു കയറി ആക്രമണം നടത്തിയ സാന്‍ മാര്‍കോസ് കാല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ജോണ്‍ ഏണസ്റ്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സിനഗോഗിലേക്ക് റൈഫിളുമായി എത്തിയ വിദ്യാര്‍ഥി ഒരു പ്രകോപനവുമില്ലാതെ ഇയാള്‍ ചുറ്റുമുള്ളവര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഒരു വൃദ്ധ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. രണ്ട് പുരുഷന്‍മാര്‍ക്കും ഒരു പെണ്‍കുട്ടിയ്ക്കും പരിക്കേല്‍ക്കുകയും ചെയ്തു. നാല് പേരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വൃദ്ധയുടെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് അറിയിച്ചു.


ആക്രമണത്തിന് ശേഷം വിദ്യാര്‍ത്ഥി സ്വന്തം വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് ഡ്യൂട്ടിയിലില്ലാതിരുന്ന ഒരു പട്രോള്‍ ഏജന്റ് ഈ വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയും അക്രമിയെ പിടികൂടുകയുമായിരുന്നു.

ആയുധം കൈവശം വെക്കുന്നത് പൗരന്മാരുടെ അവകാശമാണെന്നും അതിനാല്‍ അന്താരാഷ്ട്ര ആയുധക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യാനപൊളിസില്‍ ഒരു സംഘടനയുടെ വാര്‍ഷികയോഗത്തിലാണ് ട്രംപ് കരാര്‍ പിന്മാറ്റത്തെക്കുറിച്ച് സൂചിപ്പിച്ചത്. 2013ല്‍ ബറാക് ഒബാമ പ്രസിഡന്റായിരുന്ന കാലയളവിലാണ് ആയുധങ്ങളുടെ വില്‍പന നിയന്ത്രിക്കുന്ന കരാറില്‍ അമേരിക്ക ഒപ്പുവെച്ചത്. ട്രംപിന്റെ പ്രസ്താവനയ്ക്ക് ഒരു ദിവസം പ്രായമാവുന്നതിന് മുമ്പാണ് വിദ്യാര്‍ഥിയായ അക്രമിയുടെ വെടിവെയ്പ്പ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, America, News, attack, Firing, Donald-Trump, California, At least 1 dead, 3 injured in California synagogue shooting


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?