നിര്‍ണായക കേസുകള്‍ പരിഗണിക്കാനിരിക്കെ സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരെ ലൈംഗീക ആരോപണം: പരാതിയെ കുറിച്ചല്ല, പരാതിക്ക് പിന്നിലെ ഗൂഢാലോചനയാണ് അന്വേഷിക്കുന്നതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: (www.kvartha.com 24.04.2019) നിര്‍ണായക കേസുകള്‍ പരിഗണിക്കാനിരിക്കെ സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരെ ലൈംഗീക ആരോപണം ഉയര്‍ന്നതില്‍ ദുരൂഹത. ലൈംഗീക പരാതിയെ കുറിച്ചല്ല, പരാതിക്ക് പിന്നിലെ ഗൂഢാലോചനയാണ് അന്വേഷിക്കുന്നതെന്ന് ജസ്റ്റീസ് ആര്‍ എഫ് നരിമാന്‍ പ്രതികരിച്ചു. ലൈംഗികാരോപണത്തില്‍ അന്വേഷണം വേണമെന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗിന്റെ ആവശ്യത്തോടു പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ പീഡന പരാതിയുടെ വേര് അന്വേഷിക്കുമെന്നും പരാതി അന്വേഷിക്കാനല്ല കോടതി ചേര്‍ന്നതെന്നും ജസ്റ്റീസ് നരിമാന്‍ കൂട്ടിച്ചേര്‍ത്തു.
National, News, Molestation, Case, Justice, Complaint, "Must Find Out Truth": Top Court On 'Conspiracy' Against Chief Justice

ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ചീഫ് ജസ്റ്റീനെതിരായ ലൈംഗിക പീഡന ആരോപണം സംബന്ധിച്ച കേസ് പരിഗണിക്കുന്നത്. ഗൂഢാലോചന അന്വേഷിച്ചില്ലെങ്കില്‍ കോടതിയുടെ വിശ്വാസ്യത തകരുമെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര നിരീക്ഷിച്ചു. കേസ് വ്യാഴാഴ്ച രാവിലെ 10.30ന് വീണ്ടും പരിഗണിക്കും. ലൈംഗികാരോപണത്തില്‍ കടുത്ത നടപടിയെന്ന് സൂചന നല്‍കിയ സുപ്രീം കോടതി സിബിഐ, ഐബി, ഡല്‍ഹി പോലീസ് മേധാവികളെ വിളിച്ചു വരുത്തിയിരുന്നു. ചീഫ് ജസ്റ്റീസിനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച മുന്‍ വനിതാ ജീവനക്കാരിക്ക് സമിതി നോട്ടീസ് അയച്ചിരുന്നു. പരാതി അന്വേഷിക്കുന്ന മൂന്നംഗ സമിതിക്ക് മുന്നില്‍ മറ്റന്നാള്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ചീഫ് ജസ്റ്റീസിനെതിരായ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാന് ജസ്റ്റീസ് എസ് എ ബോബ്‌ഡെ തലവനായ മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചിട്ടുണ്ട്. ജസ്റ്റീസുമാരായ എന്‍ വി രമണ, ഇന്ദിരാ ബാനര്‍ജി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. ചീഫ് ജസ്റ്റീസ് കഴിഞ്ഞാല്‍ ഏറ്റവും സീനിയറായ ജഡ്ജിയാണു ജസ്റ്റീസ് എസ് എ ബോബ്‌ഡെ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Molestation, Case, Justice, Complaint,  "Must Find Out Truth": Top Court On 'Conspiracy' Against Chief Justice 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?