എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖറിന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍
ന്യൂഡല്‍ഹി: (www.kvartha.com 24.04.2019) അന്തരിച്ച കോണ്‍ഗ്രസ് നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖറി(40) ന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ അപൂര്‍വ ശുക്ലയെ പോലീസ് അറസ്റ്റുചെയ്തു.
രോഹിതിന്റെ മരണത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ പോലീസ് അറസ്റ്റുചെയ്യുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 16നാണ് രോഹിതിനെ മരിച്ച നിലയില്‍ ഭാര്യ ഡെല്‍ഹി സാകേത് മാക്സ് ആശുപത്രിയില്‍ എത്തിച്ചത്.
ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചതാകാമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അസ്വാഭാവിക മരണമാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചുകൊന്നതാകാമെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പുറത്തുനിന്നൊരാള്‍ ബലമായി അകത്തു കടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ല. ഇതോടെ വീടിനകത്തുള്ള ഒരാളുടെ സാന്നിധ്യം കൊലപാതകത്തിന് പിന്നിലുണ്ടെന്ന സംശയം ബലപ്പെടുകയും അപൂര്‍വയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. മകനും ഭാര്യയും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് രോഹിതിന്റെ അമ്മ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കുകയും ചെയ്തിരുന്നു.
അറസ്റ്റിന് മുമ്പ് അപൂര്‍വയെ എട്ടു മണിക്കൂറോളം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇവരുടെ രണ്ട് വീട്ടുജോലിക്കാരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. രോഹിത്തിനെ കാണുമ്പോള്‍ മുക്കില്‍ നിന്നും രക്തം വന്ന നിലയിലായിരുന്നുവെന്ന് വീട്ടുജോലിക്കാരനായ ബോലു മണ്ഡല്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ 16 ന് രാത്രിയില്‍ രോഹിത്തിന്റെ മുറിയില്‍ കയറിയ അപൂര്‍വ തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒന്നരമണിക്കൂറിനുള്ളില്‍ എല്ലാം കഴിഞ്ഞു. പിന്നീട് ഇവര്‍ തെളിവ് നശിപ്പിച്ചുവെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടേയും ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തിലാണ് അപൂര്‍വയുടെ അറസ്റ്റെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Wife Of ND Tiwari's Son Killed Him, Erased Proof, All In 90 Minutes: Cops, New Delhi, News, Murder, Crime, Criminal Case, Crime Branch, Arrested, Probe, National, Politics.

Powered by Info News For You

Comments
Post a Comment