തെരഞ്ഞെടുപ്പിനിടെ കേരളത്തില്‍ നാലുപേര്‍ കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂര്‍/കൊല്ലം/കൊച്ചി: (www.kvartha.com 23.04.2019) കേരളത്തില്‍ പോളിംഗിനിടെ നാലു പേര്‍ കുഴഞ്ഞുവീണു മരിച്ചു . വടകര ലോക്‌സഭാമണ്ഡലത്തിലെ ചൊക്ലിയില്‍ വോട്ട് ചെയ്യാന്‍ എത്തിയ കാഞ്ഞിരത്തിന്‍ കീഴില്‍ മോടോളി വിജയി(66) ആണ് മരിച്ച ഒരാൾ. രാമവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 158ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കെ കുഴഞ്ഞു വീഴുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. വോട്ട് ചെയ്യാന്‍ വലിയ നിര തന്നെയുണ്ടായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെയുള്ളയാളാണ് വിജയി. മകനോടൊപ്പമാണ് ഇവര്‍ വോട്ട് ചെയ്യാനെത്തിയത്. അസ്വസ്ഥത അനുഭവവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പത്തനംതിട്ട വടശേരിക്കരയിലാണ് രണ്ടാമത്തെ മരണം. വോട്ട് ചെയ്യാനെത്തിയ ചാക്കോ മത്തായി എന്നയാള്‍ ആണ് കുഴഞ്ഞുവീണു മരിച്ചത്.
കൊല്ലത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീയും കുഴഞ്ഞുവീണ് മരിച്ചു. ഇരവിപുരം കിളികൊല്ലൂര്‍ എല്‍.പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ ആളാണ് കുഴഞ്ഞുവീണത്. കല്ലുംതാഴത്ത് സ്വദേശി മണിയാണ് മരിച്ചത്.
എറണാകുളം പാറപ്പറം വെളുത്തേപ്പിള്ളി വീട്ടില്‍ ത്രേസ്യക്കുട്ടി (72) എന്ന വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു. പാറപ്പുറം കുമാരനാശാന്‍ മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് സംഭവം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 4 died while casting vote, Kannur, News, Lok Sabha, Election, Obituary, Dead, Hospital, Treatment, Kerala, Trending.

Powered by Info News For You

Comments
Post a Comment