വിമാനത്താവളം വഴി സിഗരറ്റ് കടത്തിയയാളും ഏറ്റുവാങ്ങാന്‍ എത്തിയയാളും പിടിയില്‍; പിടിയിലായത് കാസര്‍കോട് സ്വദേശികള്‍
നെടുമ്പാശ്ശേരി: (www.kasargodvartha.com 25.04.2019) വിമാനത്താവളം വഴി സിഗരറ്റ് കടത്തിയയാളും ഏറ്റുവാങ്ങാന്‍ എത്തിയയാളും പിടിയിലായി. കാസര്‍കോട് സ്വദേശികളായ രണ്ടു പേരാണ് പിടിയിലായത്. 16 ലക്ഷം രൂപ വിലവരുന്ന 227 കാര്‍ട്ടന്‍ സിഗരറ്റാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. ശ്രീലങ്കന്‍ എയര്‍വേയ്സ് വിമാനത്തില്‍ ദുബൈയില്‍ നിന്ന് കൊളംബോ വഴി നെടുമ്പാശേരിയിലെത്തിയതായിരുന്നു ഇയാള്‍.
സിഗരറ്റ് കൊണ്ടുവന്ന യാത്രക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് സിഗരറ്റ് ഏറ്റുവാങ്ങാന്‍ ഒരാള്‍ വിമാനത്താവള ടെര്‍മിനലിനു പുറത്തു കാത്തുനില്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാളെയും വിളിച്ചു വരുത്തി കസ്റ്റംസ് പിടികൂടുകയായിരുന്നു. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, 2 held with cigarette in Nedumbassery
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, 2 held with cigarette in Nedumbassery
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment