മൈനോറിറ്റി കോണ്‍ഗ്രസിനോട് ഡി സി സിയുടെ അവഗണന; സംസ്ഥാന നേതൃത്വം രേഖാമൂലം ഉറപ്പുതന്നില്ലെങ്കില്‍ പാര്‍ട്ടിയുമായി സഹകരിക്കുന്ന കാര്യം പുനരാലോചിക്കുമെന്ന് ജില്ലാ വൈസ് ചെയര്‍മാന്‍

കാസര്‍കോട്: (www.kasargodvartha.com 05.04.2019) മൈനോറിറ്റി കോണ്‍ഗ്രസിനോട് ഡി സി സി അവഗണന കാണിക്കുന്നുവെന്ന പരാതിയുമായി ജില്ലാ വൈസ് ചെയര്‍മാന്‍ ഹബീബ് ബെണ്ടിച്ചാല്‍ രംഗത്തെത്തി. 400 ഓളം അംഗങ്ങളുള്ള മൈനോറിറ്റി കോണ്‍ഗ്രസിന് ഡി സി സി ഓഫീസില്‍ പ്രത്യേക ക്യാബിനോ പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാന സൗകര്യമോ ജില്ലാ നേതൃത്വം ഒരുക്കിക്കൊടുന്നില്ലെന്ന് ജില്ലാ വൈസ് ചെയര്‍മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
Minority Congress Vice chairman against against DCC, DCC, Press meet, Kasaragod, news.

ആറു വര്‍ഷമായി കെ പി സി സി എക്‌സിക്യൂട്ടീവ് അംഗമെന്ന നിലയിലും ജില്ലാ വൈസ് ചെയര്‍മാനെന്ന നിലയിലും താന്‍ പ്രവര്‍ത്തിക്കുന്നു. പോഷക സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ പലതവണ ഡി സി സിയുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടും അതൊന്നും പാലിക്കുന്നില്ല. യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വിജനയത്തിന് സജീവമായി തന്നെ ഇപ്പോള്‍ രംഗത്തുണ്ടെങ്കിലും ഒരാഴ്ചക്കുള്ളില്‍ രേഖാമൂലം ഉറപ്പ് നല്‍കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലും മറ്റും നിസഹകരിക്കും. വാക്കാല്‍ ഡി സി സി നേതൃത്വം ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഹബീബ് ബെണ്ടിച്ചാല്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Minority Congress Vice chairman against against DCC, DCC, Press meet, Kasaragod, news, Habeeb Bendichal. 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?