തന്റെ പേരില്‍ വ്യാജ എഫ് ബി അക്കൗണ്ട് ഉണ്ടാക്കി വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും വര്‍ഗീയത പരത്താന്‍ ശ്രമം; ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടെയും വാട്‌സാപ്പ് നമ്പറുകളുടെയും വിവരങ്ങളടക്കം ബിനീഷ് കോടിയേരി എഎസ്പിക്ക് പരാതി നല്‍കി
തലശ്ശേരി: (www.kvartha.com 20.04.2019) സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ പേരില്‍ വ്യാജപ്രചരണം നടത്തുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരി പോലീസില്‍ പരാതി നല്‍കി. തന്റെ പേരില്‍ വ്യാജ എഫ് ബി അക്കൗണ്ട് ഉണ്ടാക്കി വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും വര്‍ഗീയത പരത്തുന്നുവെന്നാവശ്യപ്പെട്ടാണ് പരാതി.
രാഷ്ട്രീയ സംവാദം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തുടങ്ങി നിരവധി ഗ്രൂപ്പുകളിലൂടെയും ഫെയസ്ബുക്ക് അക്കൗണ്ടുകളിലൂടെയും എന്നെ വ്യക്തിഹത്യ നടത്തുന്നുവെന്നും സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുവെന്നും തലശ്ശേരി എ എസ് പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
തന്റെ ചിത്രമുള്ള വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ഇത്തരം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുകയും വിവിധ ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന് പറയുന്ന ചില വാട്‌സാപ്പ് ഗ്രൂപ്പുകള്‍, നമ്പറുകള്‍, ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍, അക്കൗണ്ടുകള്‍ തുടങ്ങിയവയുടെ വിവരങ്ങളും ബിനീഷ് പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. +97433110109 നിസാര്‍ കിണവക്കല്‍ (ഗള്‍ഫ് നമ്പര്‍, രാഷ്ട്രീയ സംവാദം വാട്‌സാപ്പ് ഗ്രൂപ്പ്), +96893542749 (ഗള്‍ഫ് നമ്പര്‍, ജനകീയ ഭരണാധികാരി വാട്‌സാപ്പ് ഗ്രൂപ്പ്) എന്നിവയിലൂടെയും ഫെയ്‌സ്ബുക്കില്‍ IUML പാലോത്ത് ഖാദര്‍, ബാദുഷ അണ്ടത്തോട്, ഷരീഫ് മുക്കം, അഖില്‍ ജനാര്‍ദ്ദനന്‍ തൊടുപുഴ, ഗ്രീന്‍ സൈബര്‍ ഫോറം, മുഹമ്മദ് ബഷീര്‍, വി ടി ബലറാം എംഎല്‍എ എന്ന പേജ്, സിബി മാത്യു സിബി തുടങ്ങിയ വിവരങ്ങളാണ് ബിനീഷ് പരാതിയോടൊപ്പം പോലീസിന് സമര്‍പ്പിച്ചിരിക്കുന്നത്.
മദ്രസയില്‍ തീവ്രവാദം പഠിപ്പിക്കുന്നു തുടങ്ങിയ മുസ്ലിം വിരുദ്ധ പോസ്റ്റുകളാണ് ബിനീഷിന്റെ പേരില്‍ പ്രചരിക്കുന്നത്. ബിനീഷിന്റെ ചിത്രം പ്രൊഫൈല്‍ പിക്ചര്‍ ആക്കിയിട്ടുള്ള ബിനീഷ് കോടിയേരി എന്ന അക്കൗണ്ടിലാണ് ഇത്തരം വര്‍ഗീയത പരത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്താണ് വിവിധ ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നത്. വ്യാജ അക്കൗണ്ടിലൂടെ മാര്‍ച്ച് 27, ഫെബ്രുവരി മൂന്ന് തുടങ്ങിയ തീയതികളില്‍ പോസ്റ്റ് ചെയ്ത സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് വാട്‌സാപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിനീഷ് കോടിയേരിയുടെ ഔദ്യോഗിക പേജില്‍ ഉപയോഗിച്ചിട്ടുള്ള അതേ പ്രൊഫൈല്‍ ചിത്രമാണ് പ്രചരിക്കുന്ന പോസ്റ്റുകളിലെ പ്രൊഫൈലിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ബിനീഷ് കോടിയേരിയുടേത് വെരിഫൈഡ് പേജും മറ്റേത് സാധാരണ അക്കൗണ്ടുമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thalassery, Kerala, News, Bineesh Kodiyeri, Facebook, Complaint, Fake account created and misused his name Complaint lodged by Bineesh Kodiyeri

Powered by Info News For You

Comments
Post a Comment