മോദിക്കെതിരെ തുറുപ്പുചീട്ടിറക്കി കോണ്‍ഗ്രസ്; ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷി വരാണസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി?

ന്യൂഡല്‍ഹി: (www.kvartha.com 05.04.2019) ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസിയില്‍ കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. നിലവില്‍ കാണ്‍പൂരിലെ സിറ്റിങ് എംപിയാണ് മുരളീ മനോഹര്‍ ജോഷി. സ്വന്തം മണ്ഡലമായ വാരണാസി മോദിക്ക് മത്സരിക്കാന്‍ വിട്ടുനല്‍കിയാണ് 2014ല്‍ മുരളീ മനോഹര്‍ ജോഷി കാണ്‍പുരില്‍ മത്സരിച്ചത്.

എന്നാല്‍ മോദി സര്‍ക്കാര്‍ ജോഷിയുള്‍പ്പടെയുള്ള നേതാക്കളെ നിരന്തരം അവഗണിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോഷിക്ക് സീറ്റും നല്‍കിയിട്ടില്ല.


ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന ജോഷി കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്. എന്നാല്‍ വാരാണസി മണ്ഡലത്തില്‍ മത്സരിക്കാന്‍ ജോഷിയ്ക്ക് താല്‍പര്യക്കുറവുണ്ടെന്നും മറ്റൊരു മണ്ഡലമാണ് അദ്ദേഹം പ്രതീക്ഷിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Politics, New Delhi, News, Election, Trending, Congress, BJP, Congress offer murali manohar joshi Varanasi Seat


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?