'മാറി നില്‍ക്ക് അങ്ങോട്ട്'; തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മാധ്യമങ്ങളോട് ക്ഷോഭിച്ച് വീണ്ടും പിണറായി

കൊച്ചി: (www.kvartha.com 24.04.2019) തെരഞ്ഞെടുപ്പിലെ റെക്കോര്‍ഡ് പോളിംഗിനെക്കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകരോടു തട്ടിക്കയറി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി 'മാറി നില്‍ക്ക് അങ്ങോട്ട്' എന്ന് മാധ്യമങ്ങളോട് ആക്രോശിക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് കണ്ണൂരില്‍നിന്ന് എറണാകുളത്ത് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഇവിടെ ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ അദ്ദേഹം ബുധനാഴ്ച രാവിലെ വിമാനത്താവളത്തിലേക്കു പുറപ്പെടുമ്പോഴാണു മാധ്യമങ്ങള്‍ അദ്ദേഹത്തെ സമീപിച്ചത്. തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗിനെക്കുറിച്ചു ചോദിച്ചതോടെ രൂക്ഷമായി 'മാറി നില്‍ക്ക് അങ്ങോട്ട്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

CM Pinarayi Vijayan again shouted to Media, Kochi, News, Politics, Media, Criticism, Controversy, Chief Minister, Pinarayi vijayan, Humor, Lok Sabha, Election, Trending, Kerala

തെരഞ്ഞെടുപ്പ് ദിവസമായ ചൊവ്വാഴ്ച വരെ മാധ്യമങ്ങളോടും മാധ്യമപ്രവര്‍ത്തകരോടും നല്ല സഹിഷ്ണുത പ്രകടിപ്പിച്ച മുഖ്യമന്ത്രിയുടെ പൊടുന്നനെയുള്ള പെരുമാറ്റം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരിലും അമ്പരപ്പുളവാക്കുകയാണുണ്ടായത്. നേരത്തെ തലസ്ഥാനത്തെ ഒരു ഹോട്ടലിലെ ചര്‍ച്ചയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ഇറക്കി വിട്ടിരുന്നു. 'കടക്ക് പുറത്ത്' എന്നു പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആക്രോശം അന്ന് ഏറെ വിവാദമായിരുന്നു.

റെക്കോഡ് പോളിംഗാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. ഏറ്റവുമൊടുവിലായി വിവരം കിട്ടുമ്പോള്‍ 77.68 ശതമാനമാണ് കേരളത്തിലെ പോളിംഗ്. ട്രന്റ് തങ്ങള്‍ക്കനുകൂലമാണെന്ന് മൂന്ന് മുന്നണികളും ഒരേ സ്വരത്തില്‍ പറയുമ്പോഴും കൃത്യമായ ചിത്രം ലഭിക്കണമെങ്കില്‍ മെയ് 23വരെ കാത്തിരിക്കുക തന്നെ വേണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CM Pinarayi Vijayan again shouted to Media, Kochi, News, Politics, Media, Criticism, Controversy, Chief Minister, Pinarayi vijayan, Humor, Lok Sabha, Election, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?