ശ്രീലങ്കന്‍ സ്‌ഫോടനം; ഉത്തരവാദിത്തം ദാഇഷ് ഏറ്റെടുത്തു; ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിന് പകരമെന്ന് സര്‍ക്കാര്‍

കൊളംബോ: (www.kvartha.com 23.04.2019) ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച്ച ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ക്രിസിത്യന്‍ ദേവാലയങ്ങളിലുള്‍പ്പടെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ദാഇഷ് ഏറ്റെടുത്തു തീവ്രവാദ സംഘനടയുടെ വാര്‍ത്താ ഏജന്‍സിയായ അമാഖ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൂന്ന് ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലും പാര്‍പ്പിടസമുച്ചയങ്ങളിലുമായി നടന്ന സ്‌ഫോടനത്തില്‍ 321 ആളുകളാണ് ഇതുവരെ മരിച്ചത്. 500ല്‍ അധികം പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.


ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ഭീകരാക്രമണത്തിന് പകരം വീട്ടിയതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി നേരത്തെ സര്‍ക്കര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Sri Lanka, News, Colombo, New Zealand, Terror Attack, Blast, Daesh Takes Responsibility of Sri Lankan Blasts


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?