ഒരാഴ്ചക്കിടെ മൂന്ന് മരണം; കൊപ്പളം തേങ്ങുന്നു

മൊഗ്രാല്‍: (www.kasargodvartha.com 12.04.2019) മൊഗ്രാല്‍ കൊപ്പളം പ്രദേശത്ത് ഒരാഴ്ചക്കിടെ ഉണ്ടായത് മൂന്ന് മരണങ്ങള്‍. മൊഗ്രാല്‍ കൊപ്പളം ജമീല മന്‍സിലില്‍ കെ എം ഷാഫി (58)യാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. പെട്ടെന്നുണ്ടായ മൂന്ന് മരണങ്ങള്‍ കൊപ്പളം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

പ്രവാസിയായിരുന്ന എം എ അബ്ബാസ് കൊപ്പളം, ജുമാ മസ്ജിദ് കമ്മിറ്റി അംഗവും ഗുജറാത്തിലെ വ്യാപാരിയുമായിരുന്ന ഹസൈനാര്‍ അന്തുഞ്ഞി കൊപ്പളം എന്നിവര്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.

മൊഗ്രാല്‍ പുത്തൂരിലെ വ്യാപാരിയായിരുന്നു ഷാഫി കൊപ്പളം. മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ആഇശ. മക്കള്‍: ശിഹാബ്, സനൂബ്, ജമീല, ആരിഫ. മരുമക്കള്‍: മുനീര്‍ ചെമ്മനാട്, സിദ്ദീഖ് പൊയിനാച്ചി, സാജിറ മൊഗര്‍. സഹോദരങ്ങള്‍: അബ്ബാസ് കൊപ്പളം. മുഹമ്മദ് കൊപ്പളം. അബൂബക്കര്‍ കൊപ്പളം, അബ്ദുല്‍ ഖാദര്‍ ഫൈസി, ഇബ്രാഹിം (ദുബൈ). നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയ വേദി അനുശോചിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Mogral, കേരള വാര്‍ത്ത, 3 person died with in a week
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?