ഷംസുവിന്റെ ക്യാംപ് ഫയറും ബേക്കലിന്റെ ആതിഥ്യവും സ്വീകരിച്ച് അവര്‍ മടങ്ങി; വീണ്ടും വരുമെന്ന ഉറപ്പോടെ

ബേക്കല്‍: (www.kasargodvartha.com 26.04.2019) ഉത്തരവാദിത്വ ടൂറിസം സംരംഭകന്‍ ബേക്കലിലെ ഷംസുവിന്റെ ക്യാംപ് ഫയറും ബേക്കലിന്റെ ആതിഥ്യവും സൗന്ദര്യവും സ്വീകരിച്ച് അവര്‍ മടങ്ങി, വീണ്ടും വരുമെന്ന ഉറപ്പോടെ. ഒരാഴ്ച മുമ്പ് മഞ്ചേശ്വരം ഹൊസങ്കടി ചെക്ക്‌പോസ്റ്റില്‍ ഹൈവേ കൊള്ളസംഘത്തിന്റെ കവര്‍ച്ചക്കിരയായതിനെ തുടര്‍ന്ന് യാത്ര വഴിമുട്ടിയ ജര്‍മന്‍ ടൂറിസ്റ്റുകളായ മൂന്ന് പേര്‍ക്കാണ് ഉത്തരവാദിത്വ ടൂറിസം മിഷനും ബേക്കല്‍ ടൂറിസം സപ്പോര്‍ട്ടിംഗ് ഗ്രൂപ്പും പോലീസും ഹൃദ്യമായ ആതിഥ്യം നല്‍കിയത്.

ജര്‍മന്‍ സ്വദേശികളായ അന്നോള കലന്‍ പിനറോക്, അറോണ പൊമിക്ക് അനല്ലേര്‍, അനാന്‍ പൊമിക്ക് മെല്‍നാര്‍ എന്നിവരാണ് കവര്‍ച്ചക്കിരയായത്. ഇവരുടെ പണവും ക്രെഡിറ്റ് കാര്‍ഡും മൊബൈല്‍ ഫോണും അടക്കം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് യാത്ര തുടരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പോലീസ് ഇവരെ മഞ്ചേശ്വരം ക്ഷേത്രത്തിന്റെ ഗസ്റ്റ് ഹൗസില്‍ താമസിപ്പിച്ചത്. വിവരമറിഞ്ഞ് ബേക്കല്‍ ടൂറിസം സപ്പോര്‍ട്ടിംഗ് ഗ്രൂപ്പും ആര്‍ ടി മിഷന്‍ സംരംഭകന്‍ ഷംസുവും മഞ്ചേശ്വരത്തെത്തി ഇവര്‍ക്കു വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയായിരുന്നു.



ഒരാഴ്ച ജില്ലയിലെ സന്ദര്‍ശനത്തിന് ശേഷമാണ് ഇവര്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൊച്ചിയിലേക്ക് മടങ്ങിയത്. കൊള്ളക്കിരയായതിനെ തുടര്‍ന്ന് പണം നഷ്ടപ്പെട്ട ഇവര്‍ക്ക് 8,000 രൂപ നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബി ടി എസ് ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഇവരെ ബേക്കലിലെത്തിച്ചാണ് ഇവര്‍ക്ക് വേണ്ടുന്ന താമസം, ഭക്ഷണം എന്നിവ ഒരുക്കിയത്. ഇതിനിടയില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ടിടപെട്ട് പ്രതികളെ പിടികൂടാന്‍ മഞ്ചേശ്വരം പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ എന്നിവരും ജില്ലാ ടൂറിസം സെക്രട്ടറി ബിജു രാഘവന്‍ എന്നിവരുടെ ഇടപെടലുകള്‍ ഇവര്‍ക്ക് അനുഗ്രഹമായിരുന്നു.

ടൂറിസ്റ്റുകളെ കൊള്ളയടിച്ച പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരാളുടെ ക്രെഡിറ്റ് കാര്‍ഡിന്റെ ബലത്തിലാണ്  ഇവര്‍ തുടര്‍യാത്ര നടത്തിയത്. ബേക്കല്‍ കോട്ടയും പരിസര പ്രദേശങ്ങളും സന്ദര്‍ശിക്കാനും ക്യാംപ് ഫയറിലും വിവാഹ വീടുകളിലും അതിഥികളായി കഴിയാനും ഇവര്‍ക്ക് അവസരം ലഭിച്ചു. ഇവര്‍ക്കുള്ള ഭക്ഷണവും താമസവും നല്‍കിയത് ഡോ. മുനീര്‍ കല്ലട്ര, ആപ്പിള്‍ റെസ്റ്റോറന്റ് ഉടമ ഫത്താഹ്, കഫേ ഡി 14 ഉടമ അനസ് മുസ്തഫ, ആര്‍ ടി സംരംഭകനായ അനില്‍ കുമാര്‍, ഹോംസ്‌റ്റേ സംരംഭകന്‍ പ്രദീപ് കുമാര്‍, സലീം ബി കെ, ബി ടി എസ് ഗ്രൂപ്പ് അഡ്മിന്‍ സൈഫുദ്ദീന്‍ കളനാട്, ആര്‍ ടി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി ധന്യ തുടങ്ങിയവര്‍ ചേര്‍ന്നാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bekal, Top-Headlines, Tourism, They are returned after celebrating in Bekal
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?