അയ്യപ്പന്റെ മണ്ണില്‍ മറ്റാര്‍ക്കും പ്രവേശനമില്ല; ഇവിടെ താമരയ്ക്കു മാത്രമായിരിക്കും വോട്ട്; കെ സുരേന്ദ്രന്റെ വോട്ടഭ്യര്‍ത്ഥന പെരുമാറ്റ ചട്ടലംഘനമെന്ന് കാട്ടി എല്‍ ഡി എഫ് നേതാക്കളുടെ പരാതി
പത്തനംതിട്ട: (www.kvartha.com 19.04.2019) അയ്യപ്പന്റെ മണ്ണില്‍ മറ്റാര്‍ക്കും പ്രവേശനമില്ല, ഇവിടെ താമരയ്ക്കു മാത്രമായിരിക്കും വോട്ടെന്ന് ഉറപ്പാക്കണമെന്ന തരത്തിലുള്ള കെ സുരേന്ദ്രന്റെ വോട്ടഭ്യര്‍ത്ഥനയ്‌ക്കെതിരെ എല്‍ ഡി എഫ് നേതാക്കളുടെ പരാതി. ഇത്തരത്തിലുള്ള വോട്ടഭ്യര്‍ത്ഥനയിലൂടെ ശബരിമല അയ്യപ്പന്റെ പേര് ദുരുപയോഗം ചെയ്‌തെന്നും അത് നഗ്‌നമായ പെരുമാറ്റച്ചട്ട ലംഘനമാണെന്നും കാട്ടിയാണ് എല്‍.ഡി.എഫ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ക്കും പരാതി നല്‍കിയത്.
എല്‍.ഡി.എഫ് നേതാക്കളായ കെ. അനന്തഗോപന്‍, എ.പി. ജയന്‍, ഓമല്ലൂര്‍ ശങ്കരന്‍, അലക്‌സ് കണ്ണമല എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം ആരോപിച്ചത്. നേരത്തെയും സുരേന്ദ്രനെതിരെ ഇത്തരം പരാതികള്‍ എല്‍.ഡി.എഫ് ഉന്നയിച്ചിരുന്നു. എന്നാല്‍ നടപടിയെടുക്കാന്‍ ജില്ലാ വരണാധികാരിയോ തെരഞ്ഞെടുപ്പ് കമ്മിഷനോ തയാറായില്ല. ജാതീയമായും മതപരമായും വോട്ടര്‍മാരെ വേര്‍തിരിച്ചാണ് സുരേന്ദ്രന്റെ പ്രചാരണം എന്നും നേതാക്കള്‍ ആരോപിക്കുന്നു.
എന്നാല്‍ 20 ശതമാനം വോട്ടു പോലും എല്‍.ഡി.എഫിന് ലഭിക്കില്ലെന്ന തരത്തിലുള്ള പ്രചാരണം അസംബന്ധമാണ്. ന്യൂനപക്ഷ സമുദായങ്ങള്‍ എല്‍.ഡി.എഫിനെ അവരുടെ സംരക്ഷകരായി കണ്ടവരാണ്. പുറമേനിന്നുള്ളവരെ ഇറക്കി ആള്‍ക്കൂട്ടം കാട്ടുകയും ഫ് ളക്‌സ് ബോര്‍ഡുകള്‍ നിരത്തുകയും ചെയ്താല്‍ അത് വോട്ടാകില്ല. എന്‍.ഡി.എയുടെ പ്രചാരണത്തില്‍ പങ്കെടുക്കുന്ന ഭൂരിപക്ഷവും മണ്ഡലത്തിന് പുറമേ നിന്നുള്ളവരാണ്. 21ന് പ്രചാരണം അവസാനിക്കുന്നതോടെ അവരെല്ലാം സ്വന്തം നാട്ടിലേക്കു പോകേണ്ടിവരുമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: LDF leaders complaint against K Surendran, Pathanamthitta, News, Politics, Lok Sabha, Election, Trending, BJP, LDF, Complaint, K. Surendran, Kerala, Religion.

Powered by Info News For You

Comments
Post a Comment