അരിവാള്‍ ചുറ്റിക കമ്യൂണിസ്റ്റുകാരുടെ കുത്തക ചിഹ്നമല്ല, ഫോര്‍വേഡ് ബ്ലോക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമല്ല; ജി ദേവരാജന്‍
കാസര്‍കോട്:(www.kasargodvartha.com 08/04/2019) അരിവാള്‍ ചുറ്റിക കമ്യൂണിസ്റ്റുകാരുടെ കുത്തക ചിഹ്നമല്ലെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് നായന്മാര്‍മൂലയില്‍ ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്കിന്റെ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോര്‍വേഡ് ബ്ലോക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ല. ഇന്ത്യന്‍ ദേശീയതയില്‍ വിശ്വസിക്കുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ ചുവന്ന കൊടിയും അരിവാള്‍ ചുറ്റികയും ചാടുന്ന കടുവയും കണ്ട് ആരും ആരും കമ്യൂണിസ്റ്റ് ആണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. കര്‍ഷകത്തൊഴിലാളിയുടെ പണി ആയുധമാണ് അരിവാള്‍. അടിസ്ഥാന വ്യവസായ തൊഴിലാളികളുടെ പണി ആയുധമാണ് ചുറ്റിക. കര്‍ഷകരെയും കര്‍ഷകേതര തൊഴിലാളികളെയും പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയാണ് ഫോര്‍വേഡ് ബ്ലോക്ക്.
ചാടുന്ന കടുവയെ ഈ പാര്‍ട്ടിയുടെ അടയാളമാക്കി സുബാഷ് ചന്ദ്ര ബോസ് സ്വീകരിച്ചത് ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ മൈസൂര്‍ കടുവയെന്ന് അറിയപ്പെടുന്ന ടിപ്പു സുല്‍ത്താനെ അനുസ്മരിച്ചുകൊണ്ടാണ്. കടുവ ഒരു പ്രത്യേകതരം മൃഗമാണ്. ലക്ഷ്യപ്രാപ്തിക്കായി എത്ര സമയം വേണമെങ്കിലും കാത്തിരിക്കാന്‍ കടുവ തയ്യാറാണ്. അതുകൊണ്ടാണ് ദേശീയ മൃഗമായി കടുവയെ സ്വീകരിച്ചത്.
ഒരാള്‍ സോഷ്യലിസ്റ്റ് ആകണമെങ്കില്‍ കമ്യൂണിസ്റ്റ് ആകേണ്ട കാര്യമില്ല. നമ്മള്‍ ഇന്ത്യയുടെ ആത്മാവില്‍ വിശ്വസിക്കുന്നവരാണ്. മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നവര്‍ക്ക് സ്വാതന്ത്ര്യമുണ്ടാകണമെന്ന് പറയുന്നവരാണ് ഞങ്ങള്‍. അതിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടവരാണെന്നും ഫാസിസത്തിന് വേണ്ടി സമരം ചെയ്യുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് കൈപ്പുഴ വി റാംമോഹന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുനീര്‍ മുനമ്പം സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ കമ്മിറ്റി അംഗം അഡ്വ. മനോജ് കുമാര്‍, സംസ്ഥാന സെക്രറിയേറ്റ് അംഗം മനോജ് ശങ്കരനെല്ലൂര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം അബ്ബാസ് മുതലപ്പാറ, സംസ്ഥാന കമ്മിറ്റി അംഗം കെ മനോജ്, ഉദുമ നിയോജക മണ്ഡലം സെക്രട്ടറി ഷാഫി പെരുമ്പള, കാസര്‍കോട് നിയോജക മണ്ഡലം സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ കെ എം, കാഞ്ഞങ്ങാട് നിയോജക മണ്ഡലം സെക്രട്ടറി കുമാര്‍ പുല്ലൂര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഉക്കിനടുക്ക, എ ഐ വൈ എല്‍ ജില്ലാ സെക്രട്ടറി അസീസ് ട്രെന്‍ഡ്, ഇക്ബാല്‍ നായന്മാര്‍മൂല, തമ്പാന്‍ ചട്ടഞ്ചാല്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഷാഫി കല്ലുവളപ്പില്‍ നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Inauguration, farmer,G Devarajan on Forward block's symbol

Powered by Info News For You

Comments
Post a Comment