'കറന്റ'ടിച്ച് ഡല്‍ഹി

മൊഹാലി:(www.kvartha.com 02.04.2019) ഐ പി എല്ലിലെ ആവോശപ്പോരില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിന് ത്രസിപ്പിക്കുന്ന ജയം. ഹാട്രിക്കുമായി കസറിയ സാം കറനാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന് ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ജയമൊരുക്കിയത്. മത്സരത്തില്‍ 14 റണ്‍സിനാണ് പഞ്ചാബ് ജയിച്ചത്.

ആദ്യം ബാറ്റുചെയ്ത പഞ്ചാബ് 166 റണ്‍സടിച്ചു. 167 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിയെ പഞ്ചാബ് 19.2 ഓവറില്‍ 152ന് പുറത്താക്കി. ഒരു ഘട്ടത്തില്‍ ജയത്തിലേക്ക് നീങ്ങിയ ഡല്‍ഹിക്ക് എട്ട് റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റാണ് നഷ്ടമായത്. കറന്‍ ആകെ നാല് വിക്കറ്റ് വീഴ്ത്തി.


ചൊവ്വാഴ്ച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും. ഇരു ടീമുകളും ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India, IPL, Sports, Cricket, Punjab, New Delhi, IPL: Sam Curran hat-trick inspires Kings XI Punjab win


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?