യുവാവ് ട്രെയിനില്‍ നിന്ന് ചാടി; യാത്രക്കാര്‍ ചങ്ങല വലിച്ചു; പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ ഒരു കിലോമീറ്റര്‍ റിവേഴ്‌സ് ഓടിച്ചു

ജയ്പുര്‍: (www.kvartha.com 29.04.2019) ട്രെയിനില്‍നിന്നു ചാടിയ യുവാവിനെ ആശുപത്രിയിലെത്തിക്കുന്നതിന് ലോക്കോ പൈലറ്റ് ട്രെയിന്‍ പിന്നോട്ടോടിച്ചു. രാജസ്ഥാനിലെ കോട്ട, ബിനാ സ്‌റ്റേഷനുകള്‍ക്കിടയില്‍ അത്രു-സല്‍പുര റെയില്‍പാതയില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

രാജേന്ദ്ര വര്‍മ്മ എന്ന 32 വയസുകാരന്‍ ട്രെയിനില്‍നിന്ന് ചാടുകയായിരുന്നു. ഇയാളെ തടയാനുള്ള ശ്രമത്തില്‍ സഹോദരന്‍ സതീഷും ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണു. ഉടനെ സഹയാത്രികര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. അപകടമുണ്ടായ സ്ഥലത്തേക്ക് ആംബുലന്‍സ് എത്തിക്കാന്‍ മാര്‍ഗമില്ലെന്ന് അറിഞ്ഞതോടെ ലോക്കോപൈലറ്റ് ലോക്കോ പൈലറ്റ് ട്രെയിന്‍ റിവേഴ്‌സ് ഓടിക്കുകയായിരുന്നു. ഒരു കിലോമീറ്റര്‍ ദൂരമാണ് ട്രെയിന്‍ പിന്നോട്ട് സഞ്ചരിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Rajasthan, Jaipur, News, Train, Loco Pilot, Driver Reverses Train 1 Km To Save Life Of Mentally Sick Man Who Jumped Off Midway In Rajasthan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?