അമേഠിയിലെ വികസന മുരടിപ്പിന് രാഹുല്‍ മറുപടി പറയണം: സുഭാഷണി അലി

കാസര്‍കോട്: (www.kasargodvartha.com 07.04.2019) അമേഠിയിലെ വികസനമുരടിപ്പിന് രാഹുല്‍ ഗാന്ധി മറുപടി പറയണമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. കേരളത്തില്‍ എവിടെ സ്‌കൂള്‍, എവിടെ ആശുപത്രിയെന്ന് ചോദിക്കുന്ന രാഹുല്‍ 15 വര്‍ഷം എം പിയായ അമേഠിയില്‍ എത്ര സ്‌കൂളും ആശുപത്രിയുമുണ്ടെന്ന് വ്യക്തമാക്കണം. കാസര്‍കോട് പാര്‍ലമെന്റ്  മണ്ഡലത്തില്‍ എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുകയായിരുന്നു അവര്‍.

10 വര്‍ഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചിട്ടും അമേഠി വികസനത്തിലും ജനജീവിത സൂചികയിലും പിന്നിലാണ്. 48 ശതമാനം കുട്ടികള്‍ക്ക് പോഷകാഹാരം ലഭിക്കുന്നില്ല. 56 ശതമാനം സ്ത്രീകള്‍ നിരക്ഷരര്‍. കേരളത്തിലെ വയനാട്ടില്‍ നിന്നാണ് പട്ടികവര്‍ഗ വിഭാഗത്തിലെ ശ്രീധന്യ സിവില്‍ സര്‍വീസ് പരീക്ഷ പാസായത്. സര്‍ക്കാര്‍ സഹായത്താലാണ് ഉയര്‍ന്ന വിദ്യാഭ്യാസം നേടാനായതെന്ന് ശ്രീധന്യ വ്യക്തമാക്കിയിട്ടുണ്ട്. മാതാപിതാക്കള്‍ തൊഴിലുറപ്പ് തൊഴിലാളികളാണ്. ഏറ്റവും പാവപ്പെട്ട കുട്ടികള്‍ക്കും പഠിച്ചുയരാന്‍ കഴിയുന്ന നാടാണ് കേരളം. അമേഠിയില്‍ ഇങ്ങനെയാന്ന് സ്വപ്‌നം കാണാനാകുമോ. മത്സരിക്കുന്നത് ബി ജെ പിക്കെതിരെയെന്ന് പറയുന്ന രാഹുല്‍ ഗാന്ധി വയനാട്ടില്‍ എവിടെയാണ് ബി ജെ പിയുള്ളതെന്ന് വ്യക്തമാക്കണം. വയനാട്ടില്‍ ബി ജെ പിക്ക് സ്ഥാനാര്‍ത്ഥി പോലുമില്ല. എങ്ങും ചെങ്കൊടിയാണ്. മത്സരിക്കുന്നത് ഇടതുപക്ഷത്തോടാണ്. ഐ എ എസ് റാങ്ക് ജേതാവ് ശ്രീധന്യയുടെ മാതാപിതാക്കള്‍ ജോലി ചെയ്യുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതി ഒന്നാം യു പി എ സര്‍ക്കാരിന് പിന്തുണ നല്‍കുന്നതിന് പകരം ഇടതുപക്ഷം ആവശ്യപ്പെട്ട പദ്ധതിയായിരുന്നു. കേരളത്തിലും ത്രിപുരയിലും നല്ല നിലയിലാണ് ഇതു നടപ്പാക്കിയത്. ഗ്രാമങ്ങളിലെ പാവങ്ങളുടെ പട്ടിണി മാറ്റാന്‍ ഇത് വഴിയൊരുക്കി. ബി ജെ പി അധികാരത്തില്‍ വന്നതോടെ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഈ പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറച്ചു. ത്രിപുരയില്‍ പദ്ധതി തകര്‍ത്തു. കേന്ദ്ര വിഹിതം കുറച്ചിട്ടും കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പദ്ധതി തുടരുകയാണെന്നും സുഭാഷണി വ്യക്തമാക്കി.

കമ്യൂണിസ്റ്റുകാരാണ് ഏറ്റവും വലിയ ശത്രുവെന്നും അവരെ തീര്‍ക്കണമെന്നുമാണ് നരേന്ദ്ര മോഡിയും അമിത് ഷായും പറയുന്നത്. കുറച്ച് സ്ഥലത്ത് മാത്രം ശക്തിയുള്ള കമ്യൂണിസ്റ്റുകാരെ ഇവരെന്തിന് ഇങ്ങനെ ഭയക്കുന്നു. വര്‍ഗീയതക്കെതിരെ നിര്‍ഭയമായി പോരാടുന്നതാണ് കാരണം. കമ്യൂണിസ്റ്റുകാര്‍ നടത്തിയ നിരവധി സമരങ്ങളെ തുടര്‍ന്നാണ് ലോകത്തിനാകെ മാതൃകയായ ഇന്നത്തെ കേരളം രൂപപ്പെട്ടത്. വനിതാ മതില്‍ പിന്തിരിപ്പന്‍ പ്രതിലോമ ആശയങ്ങള്‍ മുന്നോട്ടുവെക്കുന്ന ആര്‍ എസ് എസിനെതിരെയുള്ള മുന്നേറ്റമായിരുന്നു. മോഡിക്കെതിരെയുള്ള രാജ്യവ്യാപക സമരങ്ങളില്‍ തൊഴിലാളികളും കര്‍ഷകരും യുവജനങ്ങളും കൈയ്യിലേന്തുന്നത് ചെങ്കൊടിയാണെന്നും സുഭാഷിണി അലി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, election, Trending, LDF, Subhashini Ali against Rahul Gandhi
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?