പുലിയെ അതിന്റെ മടയില്‍ പോയി പിടിക്കണം; അമേത്തിയില്‍ സരിതാ എസ് നായരുടെ പത്രിക സ്വീകരിച്ചു; വയനാട്ടില്‍ പത്രിക തള്ളിയതോടെ സരിത പോരിനിറങ്ങുന്നത് രാഹുലിന്റെ കോട്ടയില്‍

അമേത്തി: (www.kvartha.com 21.04.2019) ഉത്തര്‍പ്രദേശിലെ അമേത്തി ലോക്‌സഭാ മണ്ഡലത്തില്‍ സരിതാ എസ് നായരുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. എറണാകുളത്തും വയനാട്ടിലും നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട് തള്ളിയതിന് പിന്നാലെയാണ് സരിത അമേത്തിയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്.

ആദ്യം എറണാകുളത്താണ് സരിത പത്രിക സമര്‍പ്പിച്ചിരുന്നത്. പിന്നീട് വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ സരിത വയനാടും പത്രിക നല്‍കുകയായിരുന്നു. രണ്ടും പത്രികകളും സോളാര്‍ കേസുമായി ബന്ധപ്പെട്ട് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സരിത രാഹുല്‍ ഗാന്ധി മത്സരിക്കുന്ന മറ്റൊരു മണ്ഡലമായ അമേത്തിയില്‍ സരിത നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.


കേരളത്തിലെ സ്ത്രീകളോട് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്ന സമീപനം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുന്നതിനാണ് രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്ന് സരിത നേരത്തെ പറഞ്ഞിരുന്നു.

അതേസമയം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രികയെ ചൊല്ലി ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ അമേത്തിയില്‍ ഇത് വരെ രാഹുലിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചിട്ടില്ല. 22നാണ് രാഹുലിന്റെ പത്രിക സൂക്ഷമ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Uttar Pradesh, Kerala, Politics, Election, News, Amethy, Saritha S Nair, Saritha S Nair to Contest Against Rahul Gandhi in Amethy


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?