സംസ്‌കാരം വ്യാഴാഴ്ച, അന്ത്യവിശ്രമം പാലാ കത്തീഡ്രലില്‍

(www.evisionnews.co) കെ.എം മാണിയുടെ ഭൗതിക ശരീരം എംബാം ചെയ്ത് അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞ കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ സൂക്ഷിക്കും. നാളെ രാവിലെ പത്തു മണിയോടെ വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. കോട്ടയത്തെ കേരള കോണ്‍ഗ്രസ്സ് ആസ്ഥാന മന്ദിരം, തിരുനക്കര മൈതാനം എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പാലായിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടു പോകും. വ്യാഴാഴ്ചയാണ് സംസ്‌കാര ചടങ്ങുകള്‍. ഉച്ചകഴിഞ്ഞ പാലാ കത്തീഡ്രല്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കാനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.
Powered by Info News For You
Comments
Post a Comment