കള്ളവോട്ട് തന്നെ: ദൃശ്യങ്ങള്‍ സ്ഥിരീകരിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍: കാസര്‍കോട്ട് റീ പോളിംഗിന് സാധ്യത
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഏതാനും ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പിലാത്തറ 19-ാം നമ്പര്‍ ബൂത്തില്‍ കെ.പി സുമയ്യ, സെലീന, പദ്മിനി എന്നിവര്‍ കള്ളവോട്ട് ചെയ്തതതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. പത്മിനി രണ്ടുതവണ വോട്ടു ചെയ്തതായി തെളിഞ്ഞതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ജില്ലാ വരണാധികാരിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് അംഗം സലീനയും മുന്‍ അംഗം സുമയ്യയും കള്ളവോട്ട് ചെയ്തതാതതായും തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ഇതോടെ കാസര്‍കോട് മണ്ഡലത്തില്‍ റീ പോളിംഗ് നടക്കാനുള്ള സാധ്യതയേറുകയാണ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഏതാനും ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി ഇരു ജില്ലകളിലെയും കലക്ടര്‍മാര്‍ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.
Powered by Info News For You
Comments
Post a Comment