കേരളമടക്കം എട്ടു സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമെന്ന ഭീഷണി സന്ദേശം വ്യാജം; ബംഗളൂരുവില്‍ മുന്‍ സൈനികന്‍ അറസ്റ്റില്‍

ബംഗളൂരു: (www.kvartha.com 27.04.2019) കേരളമടക്കം എട്ടു സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമെന്ന ഭീഷണി സന്ദേശം വ്യാജം. വ്യാജഭീഷണി സന്ദേശം നല്‍കിയ ആളെ ബംഗളൂരുവില്‍ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ സൈനികനായ സ്വാമി സുന്ദരമുര്‍ത്തി എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. കേരളമടക്കം എട്ട് ദക്ഷ്യണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായിരുന്നു ഭീഷണി. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ അടിസ്ഥാനത്തിലാണ് സന്ദേശം.

വെള്ളിയാഴ്ച്ച വൈകീട്ട് ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച ഫോണ്‍ സന്ദേശത്തിലാണ് ഭീകരാക്രമണ ഭീഷണിയുണ്ടായത്. ട്രെയിനുകളും ബസുകളും കേന്ദ്രീകരിച്ച് ആക്രമണമുണ്ടാവാനുള്ള സാധ്യതയെ തുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. കര്‍ണാടക ഡിജിപിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ജാഗ്രത നിര്‍ദശവും നല്‍കിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Bangalore, News, Kerala, Terror Attack, Threat, Fake, Fake Terror Threat; Former Soldier Arrested in Bangalore


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?