ഉപ്പളയില്‍ വാതില്‍ തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നു

മഞ്ചേശ്വരം (www.evisionnews.co): പൂട്ടിയിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് ആറര പവന്‍ സ്വര്‍ണാഭരണവും 22,000 രൂപയും കവര്‍ന്നു. ഉപ്പള മജലിലെ ഷേഖ് അബ്ദുല്‍ റഹ്മാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച്ച അബ്ദുല്‍ റഹ്്മാനും കുടുംബവും വീടുപൂട്ടി കര്‍ണ്ണാടക സീമുഖയിലെ ആസ്പത്രിയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോയതായിരുന്നു. ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. അകത്തെ രണ്ടു അലമാരകള്‍ കുത്തിതുറന്ന നിലയിലാണ്. ഇവിടെ സൂക്ഷിച്ച പണവും സ്വര്‍ണ്ണാഭരണവുമാണ് കവര്‍ന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?