അംബാനിയുടെ പിന്തുണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക്: പുത്രന്‍ ബി ജെ പി റാലിയില്‍
മുംബൈ: (www.kvartha.com 27.04.2019) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി രംഗത്ത്. കഴിഞ്ഞ ദിവസം മുംബയില്‍ മോദി നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത ശേഷമാണ് ആനന്ദ് തന്റെ പിന്തുണ വ്യക്തമാക്കിയത്. മോദിയെ കേള്‍ക്കാനും രാജ്യത്തെ പിന്തുണയ്ക്കാനുമാണ് താനിവിടെ എത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രാദേശിക മറാത്തി ചാനലിനോടാണ് തന്റെ പിന്തുണ മോദിക്കാണെന്ന് ആനന്ദ് വ്യക്തമാക്കിയത്.
അതേസമയം മുംബൈ സൗത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലിന്ദ് ദേവ്‌റയെ പിന്തുണച്ച് മുകേഷ് അംബാനി രംഗത്തെത്തിയിരുന്നു.
അതേസമയം മുംബൈ സൗത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലിന്ദ് ദേവ്‌റയെ പിന്തുണച്ച് മുകേഷ് അംബാനി രംഗത്തെത്തിയിരുന്നു.
Keywords: National, News, Mukesh Ambani, Son, Congress, BJP, Narendra Modi, Politics, Trending, Election.
Powered by Info News For You

Comments
Post a Comment