ഇതെന്ത് പ്രതിഭാസം? നരച്ച താടിയും കറുത്ത പുരികവും, വിനോദ് കാംബ്ലിയെ ട്രോളി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ന്യൂഡല്‍ഹി: (www.kvartha.com 26.04.2019) ഉറ്റ സുഹൃത്തും മുന്‍ ഇന്ത്യന്‍ താരവുമായ വിനോദ് കാംബ്ലിയെ ട്രോളിക്കൊണ്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്ത്. വിനോദ് കാംബ്ലിയുടെ പുതിയ ലുക്കിനെ ട്രോളിക്കൊണ്ടാണ് സച്ചിന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. സച്ചിന്റെ ജന്മദിനത്തിന് പാട്ട് പാടിക്കൊണ്ട് ആശംസ നേര്‍ന്ന കാംബ്ലിക്ക് മറുപടിയായാണ് സച്ചിന്റെ ട്വീറ്റ്.
Keywords: Sachin Tendulkar Comes Up With Hilarious Reaction After Vinod Kambli Dedicates Song to Master Blaster on His 46th Birthday,
''ആശംസക്ക് നന്ദി. പാട്ട് ഗംഭീരമായിരിക്കുന്നു. എന്നാല്‍ നിങ്ങളുടെ താടി നരച്ചിട്ടും പുരികം ഇപ്പോഴും കറുത്തുതന്നെ ഇരിക്കുന്നതില്‍ അത്ഭുതം തോന്നുന്നു'', ഒറ്റക്കണ്ണിറുക്കിക്കൊണ്ടുള്ള ഇമോജി സഹിതം സച്ചിന്‍ ട്വീറ്റ് ചെയ്തു.
സച്ചിനും വിനോദ് കാംബ്ലിയുമായി നല്ല സൗഹൃദബന്ധമാണുള്ളത്. ഒരേ കോച്ചിന്റെ കീഴില്‍ കളിച്ചു വളര്‍ന്ന കളിക്കൂട്ടുകാരായ ഇരുവരും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലും ഒന്നിച്ചു കളിച്ചിരുന്നു. പഴയ ഒരു ബോളിവുഡ് ചിത്രത്തിലെ സൗഹൃദത്തെ കുറിച്ചുള്ള ഗാനം ആലപിച്ചുകൊണ്ടായിരുന്നു കാംബ്ലി സച്ചിന് ജന്മദിനാശംസകള്‍ നേര്‍ന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
സച്ചിനും വിനോദ് കാംബ്ലിയുമായി നല്ല സൗഹൃദബന്ധമാണുള്ളത്. ഒരേ കോച്ചിന്റെ കീഴില്‍ കളിച്ചു വളര്‍ന്ന കളിക്കൂട്ടുകാരായ ഇരുവരും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലും ഒന്നിച്ചു കളിച്ചിരുന്നു. പഴയ ഒരു ബോളിവുഡ് ചിത്രത്തിലെ സൗഹൃദത്തെ കുറിച്ചുള്ള ഗാനം ആലപിച്ചുകൊണ്ടായിരുന്നു കാംബ്ലി സച്ചിന് ജന്മദിനാശംസകള്‍ നേര്‍ന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sachin Tendulkar Comes Up With Hilarious Reaction After Vinod Kambli Dedicates Song to Master Blaster on His 46th Birthday,
Powered by Info News For You
Comments
Post a Comment