തലസ്ഥാനത്തെ ആ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയില്ല, ആചാരം സംരക്ഷിക്കാനായി ജീവിതം ഉഴിഞ്ഞുവച്ചവരെ വിജയിപ്പിക്കണം; വാര്‍ത്താ കുറിപ്പിറക്കി പന്തളം കൊട്ടാരം

തിരുവനന്തപുരം : (www.kvartha.com 20.04.2019) തലസ്ഥാനത്തെ ആ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയില്ല, ആചാരം സംരക്ഷിക്കാനായി ജീവിതം ഉഴിഞ്ഞുവച്ചവരെ വിജയിപ്പിക്കണമെന്ന് പന്തളം കൊട്ടാരം. വാര്‍ത്താ കുറിപ്പിലൂടെയാണ് പന്തളം കൊട്ടാരം ഇക്കാര്യം അറിയിച്ചത്. വരുന്ന ചൊവ്വാഴ്ച കേരളത്തിലെ ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്.

ഈ അവസരത്തില്‍ വിശ്വാസവും ആചാര സംരക്ഷണവും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ തങ്ങളുടെ രാഷ്ട്രീയ നയം വ്യക്തമാക്കിയിരിക്കുകയാണ് പന്തളം കൊട്ടാരം. ശബരിമല സമരത്തിലുള്‍പ്പെടെ പന്തളം കൊട്ടാരത്തിന്റെ നിലപാടുകള്‍ക്ക് വിശ്വാസ സമൂഹം വലിയ പ്രാധാന്യമാണ് നല്‍കിയിരുന്നത്.

Panthalam palace press release on Loksabha election, Thiruvananthapuram, News, Politics, Religion, Lok Sabha, Election, Sabarimala, Protesters, Kerala

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന പി.എന്‍.പി എന്ന പാര്‍ട്ടിയുടെ സ്ഥാനാത്ഥിയായ കേരള വര്‍മ പന്തളം കൊട്ടാരത്തിലെ അംഗമാണെങ്കിലും അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍ കൊട്ടാരത്തിന് യാതൊരു ബന്ധവുമില്ലെന്നും, ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് നടന്ന സമര,പ്രതിഷേധ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിട്ടില്ലെന്നും പന്തളത്തുകൊട്ടാരം നിര്‍വാഹകസംഘത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

Panthalam palace press release on Loksabha election, Thiruvananthapuram, News, Politics, Religion, Lok Sabha, Election, Sabarimala, Protesters, Kerala

തെരഞ്ഞെടുപ്പില്‍ പന്തളത്തു കൊട്ടാരം നിര്‍വാഹക സംഘം വിശ്വാസങ്ങള്‍ സംരക്ഷിക്കാനായി ത്യാഗം സഹിച്ചവരെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അയ്യപ്പ ഭക്തരെ ദ്രോഹിച്ച് വിശ്വാസങ്ങളെ ചവിട്ടിമെതിച്ച സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെ പിണിയാളായി പ്രവര്‍ത്തിച്ച് ആചാര സംരക്ഷണ പ്രവര്‍ത്തനങ്ങളെ പിന്നില്‍ നിന്നും കുത്തുന്ന സമീപനം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും വിശ്വാസി സമൂഹം അതിനെ ശക്തമായി എതിര്‍ക്കണമെന്നും കൊട്ടാരം വിശ്വാസികള്‍ക്കൊപ്പം എന്നുമുണ്ടാവുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആചാര സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും പന്തളം കൊട്ടാരം അഭ്യര്‍ത്ഥിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Panthalam palace press release on Loksabha election, Thiruvananthapuram, News, Politics, Religion, Lok Sabha, Election, Sabarimala, Protesters, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?