നവജാത ശിശുവിനെതിരെ വര്‍ഗീയ അധിക്ഷേപം യുവാവിനെ അറസ്റ്റ് ചെയ്തു
കൊച്ചി: (www.evisionnews.co) ശസ്ത്രക്രിയക്കായി മംഗലാപുരത്തു നിന്നും എറണാകുളത്തേക്ക് കൊണ്ടുവന്ന നവജാത ശിശുവിനെ വര്‍ഗീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു. ബിനില്‍ സോമ സുന്ദരത്തെയാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഹൃദയ ശസ്ത്രക്രിയയ്ക്കായാണ് പതിനെട്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്തെ ഡോ. മുള്ളേഴ്സ് ആശുപത്രിയില്‍ നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനില്‍ സോമസുന്ദരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
എറണാകുളം കടവൂര്‍ സ്വദേശിയായ ബിനില്‍ സോമസുന്ദരത്തിനെതിരെ 153-എ വകുപ്പ് പ്രകാരം മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസെടുത്തത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം സൃഷ്ടിച്ച സംഭവത്തില്‍ കേസെടുത്തത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്റെ വിഷം ചീറ്റുന്ന പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്.
Powered by Info News For You

Comments
Post a Comment