വെളിച്ചമില്ലാതെ നീലേശ്വരം ബസ് സ്റ്റാന്റ്; യാത്രക്കാരുടെ മുഖം പരസ്പരം കാണണമെങ്കില്‍ ബസിന്റെ ഹെഡ്‌ലൈറ്റ് വേണം

നീലേശ്വരം: (www.kasargodvartha.com 21.04.2019) പുതിയ ബസ് സ്റ്റാന്റ് സമുച്ചയം പണിയാനായി പൊളിച്ചുമാറ്റി നിര്‍മിച്ച താല്‍ക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം സന്ധ്യമയങ്ങിയാല്‍ കൂരിരുട്ടില്‍. യാത്രക്കാരുടെ മുഖം പരസ്പരം കാണണമെങ്കില്‍ ബസിന്റെ ഹെഡ്‌ലൈറ്റ് വേണമെന്ന സ്ഥിതിയാണ്. ദൈവമേ ഇത്രയും ഗതികെട്ടൊരു ബസ് സ്റ്റാന്‍ഡ് ലോകത്ത് വേറെയുണ്ടാകുമോ എന്നാണ് യാത്രക്കാരുടെ ചോദ്യം.

മംഗളൂരുവിലെ ആശുപത്രികളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മടങ്ങിവരുന്ന വിദ്യാര്‍ത്ഥികളും രോഗികളും ഉള്‍പ്പെടെ രാത്രിവണ്ടിക്ക് നീലേശ്വരത്തെത്തിയാല്‍ വിവിധ ഭാഗങ്ങളിലേക്ക് പോകാന്‍ ബസ് കാത്തിരിക്കുന്നത് ഈ താല്‍ക്കാലിക കേന്ദ്രത്തിലാണ്. കണ്ണൂര്‍, മംഗളൂരു ഭാഗങ്ങളില്‍ നിന്നും നാലോളം വണ്ടികളിലായി സന്ധ്യകഴിഞ്ഞാല്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് മലയോര മേഖലകളിലേക്കടക്കം ബസ് യാത്രക്കായി സ്റ്റാന്‍ഡില്‍ എത്തുന്നത്.

താല്‍ക്കാലിക ഷെഡ്ഡില്‍ കാത്തിരിക്കാന്‍ ബെഞ്ചുകളും മുലയൂട്ടല്‍ കേന്ദ്രവും പോലീസ് എയ്ഡ് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെളിച്ചം മാത്രമില്ല. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ പേടിച്ചുവിറച്ചാണ് ഇവിടെ ബസ് കാത്തു നില്‍ക്കുന്നത്. ഓട്ടോ സ്റ്റാന്‍ഡിനടുത്ത് ഹൈമാസ്റ്റ് വിളക്കുണ്ടെങ്കിലും ഇതിന്റെ വെളിച്ചം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് എത്തുന്നില്ല. നേരത്തെ ഉണ്ടായിരുന്ന ബസ് സ്റ്റാന്‍ഡില്‍ കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ള ബള്‍ബുകളുടെ പ്രകാശമെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും ഇല്ലാത്ത അവസ്ഥയാണ്.

ബസുകള്‍ വന്നാലുണ്ടാവുന്ന വെളിച്ചം മാത്രമാണ് ഇപ്പോഴിവിടെ ആശ്രയം. ഏതാണ്ട് ആറുലക്ഷത്തോളം രൂപ മുടക്കിയാണ് ഇവിടെ താല്‍ക്കാലിക ബസിരിപ്പ് കേന്ദ്രം സ്ഥാപിച്ചത്. എന്നാല്‍ ഇവിടെ വൈദ്യുതീകരിക്കാനോ ആവശ്യമായ വെളിച്ചമെത്തിക്കാനോ നഗരസഭ തയ്യാറായിട്ടില്ല. മദ്യലഹരിയിലും മറ്റും എത്തുന്നവരെയും പിടിച്ചുപറിക്കാരെയും പേടിച്ചാണ് ഇപ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ സന്ധ്യകഴിഞ്ഞാല്‍ ഇവിടെ ബസ് കാത്തിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, News, Neeleswaram, Bus, Busstand, Lights, Top-Headlines, No lighting facilities in Nileshawaram Bus stand. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?