രാഷ്ട്രീയത്തിലേക്കിറങ്ങാത്തത് ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന പേടി കൊണ്ട്; രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് കുടുംബ ജീവിതം സുഖകരമാക്കില്ലെന്നും രഘുറാം രാജന്‍
ന്യൂഡല്‍ഹി: (www.kvartha.com 26.04.2019) രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് കുടുംബ ജീവിതം സുഖകരമാക്കില്ലെന്നും താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയാല്‍ ഭാര്യ തനിക്കൊപ്പം ജീവിക്കില്ലെന്നും അതുകൊണ്ട് രാഷ്ട്രീയത്തിലേക്കില്ലെന്നും തുറന്നുപറഞ്ഞ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.
ചിലര്‍ വന്ന് പ്രഭാഷണങ്ങള്‍ നടത്തി വോട്ട് നേടുന്നു എന്നല്ലാതെ രാഷ്ട്രീയത്തില്‍ ഒരു മാറ്റങ്ങളുമില്ല. അത് എല്ലായിടത്തും ഒരുപോലെയാണ്. എനിക്കതില്‍ ഒരു തരത്തിലുള്ള അഭിരുചികളുമില്ലെന്നും രഘുറാം രാജന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ ഒരുപാട് കടമ്പകള്‍ കടക്കാനുണ്ട്. നിര്‍ഭാഗ്യവശാല്‍ തനിക്ക് മന്ത്രി പദം ലഭിക്കുകയാണെങ്കില്‍ ആ ജോലി ഞാന്‍ കൃത്യമായി നിര്‍വഹിക്കും. പൊതുമേഖലയിലായിരിക്കും പ്രധാനമായി പ്രവര്‍ത്തിക്കുന്നതെങ്കിലും വിദ്യാഭ്യാസ മേഖലയ്ക്കായിരിക്കും മുന്‍തൂക്കം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതിനോടോ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിനോടോ താല്പര്യമില്ല. എന്റെ കാഴ്ചപ്പാടുകള്‍ എല്ലാവര്‍ക്കും അറിയാം. തന്റെ എഴുത്തുകളിലെല്ലാം അത് വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കലും രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും രഘുറാം അറിയിച്ചു.
മോഡി സര്‍ക്കാര്‍ അധികാരമേറ്റ് അധികം താമസിയാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെ പരസ്യപ്രസ്താവനകള്‍ നടത്തിയിരുന്നു. ലോകത്തിലെ തന്നെ മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാളായ രഘുറാം രാജനെതിരെ പ്രമുഖ ബി.ജെ.പി അംഗങ്ങളും മന്ത്രിമാരുമെല്ലാം നിലകൊണ്ട അവസ്ഥവരെ ഉണ്ടായി.
രഘുറാം രാജന്റെ പരിഷ്‌കരണങ്ങള്‍ സാമ്പത്തിക നിലയെ പിന്നോട്ടടിക്കുന്നതാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളുടെ ആക്ഷേപം. ഇതിനെ തുടര്‍ന്ന് അദ്ദേഹം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവി രാജിവയ്ക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Raghuram Rajan about his political entry, New Delhi, News, Politics, Humor, RBI, Congress, BJP, Narendra Modi, Prime Minister, Controversy, National.

Powered by Info News For You

Comments
Post a Comment