മുസ്ലിം ലീഗ് വിട്ട അഡ്വ: സി. ഷുക്കൂറും സഹപ്രവര്‍ത്തകരും സി പി എമ്മില്‍ ചേര്‍ന്നു
ചെറുവത്തൂര്‍: (www.kasargodvartha.com 17.04.2019) മുസ്ലിം ലീഗ് വിട്ട അഡ്വ: സി. ഷുക്കൂറും സഹപ്രവര്‍ത്തകരും സി പി എമ്മില്‍ ചേര്‍ന്നു. ചെറുവത്തൂര്‍ മടക്കരയില്‍ നടന്ന സി പി എം പൊതുയോഗത്തില്‍വെച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകകൃഷ്ണനാണ് ഇവരെ സി പി എമ്മിലേക്ക് സ്വീകരിച്ചത്. മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ ലോയേഴ്‌സ് ഫോറം മുന്‍ ജില്ലാ പ്രസിഡണ്ടായിരുന്നു അഡ്വ. ഷുക്കൂര്‍.
സി പി എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും വടകര മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുമായി പി ജയരാജനെ മഹത്വവല്‍ക്കരിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് ഷുക്കൂറിനെ മുസ്ലിം ലീഗ് പുറത്താക്കിയത്. ഇതിന് ശേഷം മുസ്ലിം ലീഗില്‍നിന്നും പൂര്‍ണമായും അകന്നുകഴിയുകയായിരുന്നു ഷുക്കൂര്‍. ഷുക്കൂറും ഷുക്കൂറിന്റെ ഭാര്യയും വനിതാ മതിലുമായി ബന്ധപ്പട്ട പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് കാസര്‍കോട് ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്നു അഡ്വ. ഷുക്കൂര്‍. ഷീന ഷുക്കൂര്‍ എം ജി സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലറും ആയിരുന്നു. ഷൂക്കൂറിനൊപ്പം മടക്കരയിലെ സജീവ ലീഗ് പ്രവര്‍ത്തകരായ അബ്ദുല്‍ കബീര്‍, തുരുത്തിയിലെ സുബൈര്‍ എന്നിവരും സി പി എമ്മില്‍ ചേര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheruvathur, Muslim-league, CPM, Kasaragod, news, Trending, Adv. C. Shukoor, Adv. C. Shukoor joins CPM

Powered by Info News For You

Comments
Post a Comment