പ്രാര്‍ത്ഥനയോടെ കേരളം; അമൃതയിലേക്ക് ആംബുലന്‍സില്‍ പറന്നെത്തിച്ച കുട്ടിയുടെ ശസ്ത്രക്രിയ വ്യാഴാഴ്ച്ച

കൊച്ചി: (www.kvartha.com 17.04.2019) കഴിഞ്ഞദിവസം മംഗലാപുരത്തുനിന്നും ആംബുലന്‍സില്‍ എറണാകുളം അമൃതിയിലെത്തിച്ച നവജാതശിശുവിന്റെ ശസ്ത്രക്രിയ വ്യാഴാഴ്ച്ച. കേരളം മുഴുവന്‍ ആകാംക്ഷയോടെയാണ് ഇളംപൈതലിന്റെ ജീവനും കൊണ്ട് ചീറിപ്പാഞ്ഞ ആംബുലന്‍സിനെ നോക്കിക്കണ്ടത്. എറണാകുളം വരെ പോലീസും നാട്ടുകാരുമെല്ലാം ചേര്‍ന്ന് ആംബുലന്‍സിന് വഴിയൊരുക്കിയിരുന്നു.

കേരളം പ്രാര്‍ത്ഥനയോടെയാണ് കുഞ്ഞിന്റെ ശസ്ത്രക്രിയക്ക് കാത്തിരിക്കുന്നത്. അന്തിമ പരിശോധനാ ഫലം വന്നതിനു ശേഷമായിരിക്കും ശസ്ത്രക്രിയയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഹൃദയത്തിനുള്ള വൈകല്യങ്ങളല്ലാതെ വേറെയും പ്രശ്‌നങ്ങള്‍ കാണുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. കുട്ടി ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, Child, Trending, Ambulance, Kasaragod, Amrita Hospital, Child Hospitalized in Amrita to Take for Operation Thursday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?