റിയാദില്‍ ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കോട്ടയം സ്വദേശി മരിച്ചു
റിയാദ്: (www.kvartha.com 22.04.2019) സൗദി റിയാദില്‍ ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കോട്ടയം സ്വദേശി മരിച്ചു. കോട്ടയം പേരൂര്‍ ആനിക്കാമറ്റത്തില്‍ ബേബി കുര്യന്‍ വര്‍ഗീസ് (65) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. ബേബി കുര്യന്‍ വര്‍ഗീസ് ഓടിച്ചിരുന്ന ട്രക്കില്‍ മറ്റൊരു ട്രക്ക് ഇടിച്ചുകയറിയാണ് അപകടം. അപകടം വരുത്തിയ ട്രക്കിന്റെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്.
പാകിസ്ഥാന്‍ സ്വദേശിയായ ഇയാളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. 32 വര്‍ഷമായി റിയാദില്‍ ഡ്രൈവര്‍ ജോലി ചെയ്തിരുന്ന ബേബി കുര്യന്‍ വര്‍ഗീസ് തൊഴിലവസാനിപ്പിച്ച് ഓഗസ്റ്റില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ആരംഭിച്ചു.
സംസ്‌കാരം പിന്നീട് പേരൂര്‍ മര്‍ത്തശ് മൂനി പള്ളിയില്‍. ഭാര്യ : ഗ്രേസ് കുര്യന്‍. മക്കള്‍: ആന്‍ സൂസന്‍ കുര്യന്‍, അന്‍സു അന്നാ കുര്യന്‍.
Keywords: Malayalee killed in truck accident in Saudi, Riyadh, Saudi Arabia, Accidental Death, Malayalees, Dead, Dead Body, Arrested, Police, Gulf, World.

Powered by Info News For You

Comments
Post a Comment