ഇത്തവണ അരിവാളിന് കുത്തുന്ന ഓരോ വോട്ടും താമരയ്ക്ക്; കാരണം സഹിതം വ്യക്തമാക്കി മുതിര്‍ന്ന നേതാവിന്റെ ഫോര്‍മുല
പാലക്കാട്: (www.kvartha.com 16.04.2019) ഇത്തവണ അരിവാളിന് കുത്തുന്ന ഓരോ വോട്ടും താമരയ്‌ക്കെന്ന് കാരണം സഹിതം വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ഫോര്‍മുല. പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കവെയാണ് എ കെ ആന്റണി ഇക്കാര്യം ഓര്‍മിപ്പിച്ചത്. കേരളത്തില്‍ ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുന്നതാണ് ആന്റണിയുടെ ഫോര്‍മുല.

'ഇടതുപക്ഷത്തിന് ഇത്തവണ വോട്ട് ചെയ്യുന്നത് ബിജെപിയെ സഹായിക്കുന്നതിന് തുല്യമാണ്. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ബിജെപിയെയോ കോണ്‍ഗ്രസിനോയൊ ആയിരിക്കും ഒന്നാം കക്ഷിയായി ഗവര്‍ണ്മെന്റ് ഉണ്ടാക്കാന്‍ ക്ഷണിക്കുക. ഒന്നാം കക്ഷിയെ മാത്രമല്ല, ഒന്നാം കക്ഷിയുടെ കൂടെയുള്ള സഖ്യകക്ഷകളെ കൂടി വിളിക്കും. സഖ്യകക്ഷികളുടെ പിന്തുണ കൂടിയുള്ള ഒറ്റകക്ഷിയാകും സര്‍ക്കാരുണ്ടാക്കുക. അല്ലെങ്കില്‍ മോദിയെ തന്നെ വിളിക്കും. അതുകൊണ്ട് ബിജെപി വരരുത് എന്നാഗ്രഹിക്കുന്ന ഇടതുപക്ഷ വോട്ടര്‍മാര്‍ പോലും രാഷ്ട്രീയം മറന്ന് കോണ്‍ഗ്രസിന് വോട്ട് ചെയ്യണം'. എന്നായിരുന്നു എ കെ ആന്റണിയുടെ പ്രസംഗം.
ശബരിമലയുടെ പേര് പറഞ്ഞ് ബിജെപി വോട്ട് പിടിക്കുന്നതിനിടയില്‍ ആന്റണിയുടെ വാദം സംസ്ഥാനത്തൊട്ടാകെ പ്രചാരണത്തിനുപയോഗിക്കാനാണ് യുഡിഎഫ് ശ്രമം. എ കെ ആന്റണിയുടെ വാദം ന്യൂനപക്ഷ വോട്ടര്‍മാരെ ഏറെ ചിന്തിപ്പിക്കുന്നതാണ്. വാദം പ്രചരണായുധമാക്കുന്നതോടെ ഇടതുപക്ഷത്തേക്ക് ചാഞ്ഞ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫില്‍ ഉറപ്പിച്ചുനിര്‍ത്താനകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ പാലക്കാട്ട് സ്ഥാനാര്‍ത്ഥിയായതോടെ ഏറെ ആവേശത്തിലാണ് പ്രവര്‍ത്തകര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Palakkad, Election, A.K Antony, News, UDF, Kerala, A K Antony on need and importance of UDF

Powered by Info News For You
Comments
Post a Comment