വോട്ടര്‍മാരെ കൈയ്യിലെടുക്കാന്‍ നാഗനൃത്തമാടി കര്‍ണാടക മന്ത്രി നാഗരാജ്; വീഡിയോ വൈറല്‍

ഹോസ്‌കോട്ട് : (www.kvartha.com 12.04.2019) വോട്ടര്‍മാരെ കൈയ്യിലെടുക്കാന്‍ നാഗനൃത്തമാടി കര്‍ണാടക മന്ത്രി നാഗരാജ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ജനങ്ങളെ കൈയ്യിലെടുക്കാന്‍ പതിനെട്ട് അടവും പരീക്ഷിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. അതിനിടെ ചിലരുടെ പ്രകടനം കോമഡിയാകുന്നതും ട്രോളന്മാര്‍ ഏറ്റെടുക്കുന്നതും പതിവാണ്. അത്തരത്തില്‍ വോട്ടര്‍മാരെ കൈയ്യിലെടുക്കാന്‍ പുതിയ തന്ത്രവുമായി രംഗത്തെത്തിയതാണ് കര്‍ണാടക ഭവനവകുപ്പ് മന്ത്രി എംടിബി നാഗരാജ്.

തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ അനുയായികള്‍ക്കൊപ്പം ഇദ്ദേഹം നാഗനൃത്തമാടുകയായിരുന്നു. ചൊവ്വാഴ്ച ഹോസ്‌ക്കോട്ടിലെ റാലിക്കിടെയാണ് നാഗനൃത്തം. ഏകദേശം പത്ത് മിനിറ്റോളം തുടര്‍ന്ന നൃത്തത്തിനൊടുവില്‍ അനുയായികളുടെ അഭ്യര്‍ഥന മാനിച്ച് നാഗരാജ് നൃത്തം അവസാനിപ്പിച്ചു. ഇതിന് മുമ്പ് പല ഉത്സവനിമിഷങ്ങളിലും നാഗരാജ് നൃത്തമാടിയിട്ടുണ്ട്. കര്‍ണാടകത്തിലെ ഏറ്റവും സമ്പന്നനായ നിയമസഭാംഗം കൂടിയായ ഇദ്ദേഹത്തിന്റെ നാഗനൃത്തത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Watch: Karnataka Minister, 67, Breaks Into "Nagin Dance" During Campaign, News, Politics, Entertainment, Lok Sabha, Election, Trending, Voters, Video, National

1976ല്‍ പുറത്തിറങ്ങിയ നാഗീന്‍ സിനിമയിലെ പാട്ട് വായിച്ചതോടെയാണ് നാഗരാജ് നൃത്തമാരംഭിച്ചത്. ഗംഭീരമായിരുന്നു അറുപത്തേഴുകാരനായ നാഗരാജിന്റെ നാഗനൃത്തം. ചിക്കബല്ലാപുര ലോക്സഭാമണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മുന്‍ കേന്ദ്രമന്ത്രി വീരപ്പ മൊയ്ലിക്ക് വേണ്ടി വോട്ട് തേടിയെത്തിയതായിരുന്നു നാഗരാജ്. കൂടെയുള്ളവരും നൃത്തം ചെയ്ത് പ്രോത്സാഹിപ്പിച്ചതോടെ പ്രചരണറാലി പ്രതീക്ഷിച്ചതിലും ഗംഭീരമായി.



Keywords: Watch: Karnataka Minister, 67, Breaks Into "Nagin Dance" During Campaign, News, Politics, Entertainment, Lok Sabha, Election, Trending, Voters, Video, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?