ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലും ജാഗ്രതാ നിര്‍ദേശം

കൊച്ചി (www.evisionnews.co): ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിക്കാര്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്. ഭീകരര്‍ കൊച്ചിയെ ലക്ഷ്യമിടാന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് പൊലീസിന്റെ സുരക്ഷാ മുന്നറിയിപ്പ്. ഫോര്‍ട്ട്‌കൊച്ചിയിലെ ഹോം സ്റ്റേകളും ഹോട്ടലുകളും അതീവ ജാഗ്രത പാലിക്കണമെന്ന് ഫോര്‍ട്ട് കൊച്ചി പോലീസ് അറിയിച്ചു.
ഹോട്ടലുകളിലും ഹോം സ്റ്റേകളിലും താമസിക്കുന്നവരെ കുറിച്ച് എല്ലാ ദിവസവും രാവിലെ 9 മണിക്ക് വിവരം നല്‍കണമെന്ന് അധികാരികളോട് പൊലീസ് ആവശ്യപ്പെട്ടു. യഥാസമയം വിവരം നല്‍കാത്ത ഹോം സ്റ്റേകളും ഹോട്ടലുകളും റെയ്ഡ് നടത്തുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. അതേസമയം ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തവര്‍ക്ക് സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എന്‍.ഐ.എ അറിയിച്ചിരുന്നു.
Powered by Info News For You
Comments
Post a Comment