പള്ളിക്കര ടോള്‍ ബൂത്തില്‍ ലോറികള്‍ കൂട്ടിയിടിച്ച് ബൂത്ത് ജീവനക്കാരന് ഗുരുതര പരിക്ക്
കാഞ്ഞങ്ങാട് (www.evisionnews.co): പള്ളിക്കര ടോള്‍ ബൂത്തില്‍ രണ്ടു ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ടോള്‍ ബൂത്ത് ജീവനക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചയാണ് സംഭവം. ബൂത്ത് ജീവനക്കാരന്‍ നവാസിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ത്തിയിട്ട ലോറി ടോള്‍ നല്‍കുന്നതിനിടെ പിറകെ വന്ന ലോറി ഓവര്‍ടെക്ക് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ജീവനക്കാരന് പരിക്കേറ്റത്. സംഭവത്തില്‍ ബേക്കല്‍ പൊലിസ് കേസെടുത്തു.
Powered by Info News For You


Comments
Post a Comment