വിധിയെഴുത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ അടിപൊട്ടി; കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി
പാലക്കാട്: (www.kvartha.com 24.04.2019) കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പാലക്കാട് കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥി വികെ ശ്രീകണ്ഠന്‍. കെപിസിസി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ശ്രീകണ്ഠന്‍ രംഗത്തെത്തിയിരിക്കുന്നത്. തനിക്കെതിരെ ചില കേന്ദ്രങ്ങള്‍ ഗൂഢാലോചന നടത്തിയെന്നും വിജയസാധ്യത നഷ്ടെപ്പെട്ടുവെന്നും ശ്രീകണ്ഠന്‍ പരാതിപ്പെടുന്നു.
തെരഞ്ഞെടുപ്പിന് വേണ്ടി പിരിച്ചെടുത്ത പണം തന്റെ പ്രചാരണത്തിന് പൂര്‍ണ്ണമായും നല്‍കിയില്ല. തനിക്കെതിരെ ചില കേന്ദ്രങ്ങളില്‍ ഗൂഢാലോചന നടന്നു. തെരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ശ്രീകണ്ഠന്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ പ്രചാരണത്തിന് ഇറങ്ങുന്നില്ലെന്ന് ആരോപിച്ച് ശ്രീകണ്ഠന്‍ നേരത്തെ കെപിസിസി പരാതി നല്‍കിയിരുന്നു. സംസ്ഥാന നേതാക്കളാരും തന്റെ പ്രചാരണത്തിന് എത്തിയില്ലെന്നും ശ്രീകണ്ഠന്‍ കുറ്റപ്പെടുത്തുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Palakkad, Kerala, News, Trending, Election, UDF, Mutiny in Palakad Congress After Parliamentary Election.

Powered by Info News For You

Comments
Post a Comment