വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ കാസര്‍കോട് സ്വദേശിയെ മുംബൈയില്‍ കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 17.04.2019) വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ കാസര്‍കോട് സ്വദേശിയെ മുംബൈയില്‍ കണ്ടെത്തി. പൈക്ക സ്വദേശി മൊയ്തീനെ (65)യാണ് മുംബൈയില്‍ കണ്ടെത്തിയത്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇയാളെ കാണാതായത്. സാമൂഹ്യ പ്രവര്‍ത്തകരായ ഒ പി ഹനീഫ, റസാഖ് എന്നിവരുടെ ഇടപെടലാണ് ഇയാളെ കണ്ടെത്താന്‍ സഹായകമായത്.

കാണാതായതു മുതല്‍ ഇയാളെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ഇതിനിടെയാണ് ന്യൂ മുംബൈയിലുളള ഒ പി ഹനീഫയുടെ സുഹൃത്ത് റസാഖ് ഇയാളുടെ വീഡിയോ അയച്ചു കൊടുത്തത്. വീഡിയോയില്‍ ഇയാളുടെ സ്ഥലവും പേരും പറയുന്നുണ്ട്. ഇത് പ്രദേശത്തെ വാട്‌സ്ആപ്പ് കൂട്ടായ്മയില്‍ പോസ്റ്റ് ചെയ്യുകയും അത് ബന്ധുക്കള്‍ തിരിച്ചറിയുകയുമായിരുന്നു. മൊയ്തീനെ കൂട്ടിക്കൊണ്ടുവരാന്‍ ഹനീഫയും ബന്ധുവും മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Missing, Paika, Missing man found in Mumbai
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?