ബൂത്ത് ലെവല്‍ ഓഫീസറുടെ വീടിനു നേരെ കല്ലേറ്; പോലീസ് കേസെടുത്തു
നീലേശ്വരം: (www.kasargodvartha.com 26.04.2019) ബൂത്ത് ലെവല്‍ ഓഫീസറുടെ വീടിനു നേരെയുണ്ടായ കല്ലേറില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നീലേശ്വരം നഗരസഭ മുപ്പത്തിയൊന്നാം വാര്‍ഡ് കണിച്ചിറ, നിടുങ്കണ്ട പ്രദേശങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍ കണിച്ചിറ വാഴയില്‍ ഹൗസിലെ കെ. വേണുഗോപാലന്റെ (65) വീടിനു നേരെയാണ് കഴിഞ്ഞ ദിവസം രാത്രി കല്ലേറുണ്ടായത്.
കല്ലേറില്‍ വീടിന്റെ മുന്‍വശത്തെ മൂന്ന് ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നിരുന്നു. റിട്ട. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കൂടിയായ വേണുഗോപാലന് കണിച്ചിറ കമ്മ്യൂണിറ്റി ഹാളിലെ പതിനൊന്നാം പോളിംഗ് ബൂത്തിലായിരുന്നു ചുമതല. അക്രമ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നീലേശ്വരം എസ് ഐ എസ് ബി കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Police, case, House, Stone pelting against Booth level officer
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, Police, case, House, Stone pelting against Booth level officer
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment