മധുരക്കിഴങ്ങ് സൗന്ദര്യം വര്‍ധിപ്പിക്കുന്നതിങ്ങനെ...
കൊച്ചി: (www.kvartha.com 27.04.2019) ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് മധുരക്കിഴങ്ങ്. കാരണം കിഴങ്ങ് വര്‍ഗത്തില്‍പ്പെട്ട മധുരക്കിഴങ്ങില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നതാണ്. വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവ ധാരാളം മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാന്‍ സഹായിക്കുന്നത് മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിനാണ്.
Keywords: Eating Sweet Potatoes Can Give You A Fabulous and Glowing Skin, Kochi, News, Kerala, Health, Lifestyle & Fashion, Food.
ആന്റിഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രായം കുറയ്ക്കാന്‍ സഹായിക്കുന്നു. ഡികെ പബ്ലിഷിങ്ങിന്റെ ഹീലിങ് ഫുഡ്‌സ് എന്ന പുസ്തകത്തില്‍ പറയുന്നത് മധുരക്കിഴങ്ങ് കൊണ്ടുള്ള ഫേസ് പാക്ക് മുഖത്ത് പുരട്ടുന്നത് മുഖം തിളക്കമുള്ളതാക്കാന്‍ സഹായിക്കുമെന്നാണ്.
മധുരക്കിഴങ്ങ് നല്ല പോലെ വേവിച്ച ശേഷം അതിലേക്ക് അല്‍പം ബട്ടറും വേണമെങ്കില്‍ ഉപ്പും ചേര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന് വളരെ നല്ലതാണ്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് ദഹനപ്രശ്നങ്ങള്‍ക്കും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും മധുരക്കിഴങ്ങ് നല്ലൊരു പരിഹാരമാണ്. കൂടാതെ പഠനങ്ങള്‍ പറയുന്നത് മധുരക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു എന്നാണ്.
മധുരക്കിഴങ്ങ് നല്ല പോലെ വേവിച്ച ശേഷം അതിലേക്ക് അല്‍പം ബട്ടറും വേണമെങ്കില്‍ ഉപ്പും ചേര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന് വളരെ നല്ലതാണ്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് ദഹനപ്രശ്നങ്ങള്‍ക്കും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും മധുരക്കിഴങ്ങ് നല്ലൊരു പരിഹാരമാണ്. കൂടാതെ പഠനങ്ങള്‍ പറയുന്നത് മധുരക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു എന്നാണ്.
Keywords: Eating Sweet Potatoes Can Give You A Fabulous and Glowing Skin, Kochi, News, Kerala, Health, Lifestyle & Fashion, Food.
Powered by Info News For You

Comments
Post a Comment