മദ്യപിച്ചെത്തുന്ന ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവുന്നില്ല; രണ്ടു മക്കള്‍ക്ക് ഇന്‍സുലിന്‍ കുത്തിവെച്ച ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു

രാജപുരം: (www.kasargodvartha.com 02.04.2019) ഭര്‍ത്താവുമായി പിണങ്ങി രണ്ടു മക്കളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം യുവതി സ്വയം കുത്തിവെച്ചും അമിതമായി ഉറക്കഗുളിക കഴിച്ചും ആത്മഹത്യക്ക് ശ്രമിച്ചു. രാജപുരം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ചെറുപനത്തടിയിലെ 32കാരിയാണ് നാലും മൂന്നും വയസുള്ള കുട്ടികളെ ഇന്‍സുലിന്‍ കുത്തിവെച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.
Kasaragod, Kerala, news, Top-Headlines, Rajapuram, suicide-attempt, Woman attempted suicide after giving Insulin for children

ഗുരുതരനിലയിലായ യുവതിയെയും മക്കളെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന്റെ നിരന്തര പീഡനത്തിനിരയായ യുവതി ഭര്‍തൃവീട്ടില്‍ നിന്നും മക്കളെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. ഇനി താന്‍ ഭര്‍തൃവീട്ടിലേക്ക് തിരിച്ചുവരില്ലെന്ന് പറയുകയും ചെയ്തിരുന്നു. ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയില്‍ നിന്നും രാജപുരം പോലീസിന്റെ അപേക്ഷ പ്രകാരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൊഴിയെടുത്തു.

മരണമൊഴിയുടെ സര്‍ട്ടിഫൈഡ് റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്ന് രാജപുരം പോലീസ് പറഞ്ഞു. യുവതിയെ മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് നിരന്തരം ക്രൂരമായി പീഡിപ്പിക്കുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Rajapuram, suicide-attempt, Woman attempted suicide after giving Insulin for children
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?